ചെന്നൈ: ചെന്നൈയിലും തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളിലും പുതുച്ചേരിയിലും ചുഴലിക്കാറ്റ് ഭീഷണിയും മഴയും. ഇതേത്തുടര്‍ന്ന് സ്കൂളുകളും കോളേജുകളുമടക്കം വിദ്യാലയങ്ങള്‍ക്ക് അവധി നല്കി. തമിഴ്നാട്ടിലെ കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മേഖലയില്‍ കനത്ത മഴ തുടരുകയാണ്.
ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മഴ പെയ്ത് തുടങ്ങിയത്. രണ്ട് ദിവസത്തേയ്ക്ക് കൂടി ശക്തമായ മഴ തുടര്‍ന്നേക്കും. പുതുച്ചേരിയുടേയും ചെന്നൈയുടേയും തീരത്ത് ചുഴലിക്കാറ്ര് വീശാന്‍ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നീരീക്ഷകര്‍ മുന്നറിയിപ്പ് നല്കി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട് ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ചുഴലിക്കാറ്റ് ഭീഷണി കണക്കിലെടുത്ത് ആവശ്യമായ മുന്‍ കരുതലുകളും സുരക്ഷിത കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. ആവശ്യമായ ഭക്ഷ്യധാന്യങ്ങളും മരുന്നുകളും കരുതിയിട്ടുണ്ട്. എട്ട് സന്നദ്ധ സംഘങ്ങള്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരുകയാണെന്നും പുതുച്ചേരി കളക്ടര്‍ ഡി.മണികണ്ഠന് പറഞ്ഞു. കനത്ത മഴ തമിഴ്നാട്ടിലെ ദീപാവലി ആഘോഷങ്ങളുടെ നിറം കെടുത്തിയിട്ടുണ്ട്.
ആന്ധ്രാപ്രദേശിന്റെയും കര്‍ണാടകയുടേയും തെക്കന്‍ തീരത്തും കേരളതീരത്തും കനത്ത മഴയുണ്ടായേക്കും. അടുത്ത 48 മണിക്കൂറില്‍ കടലില്‍ പോകരുതെന്ന് തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: