ഇരിട്ടി: ഇരിട്ടി നഗരസഭ പതിനഞ്ചാം വാര്‍ഡ് താവിലാക്കുറ്റിയില് സിപിഎമ്മും കോണ്‍ഗ്രസും ഒത്തുകളിച്ച് സിപിഎം വോട്ടു മറിച്ചതായി ആരോപണം. ഇവിടെ സിപിഎം സ്ഥാനാര്‍ഥിക്ക് വോട്ടു കുറഞ്ഞത് സിപിഎം വോട്ടുകള്‍ കോണ്‍ഗ്രസിന് മറിച്ചു കൊടുത്തത് കൊണ്ടാണെന്നാണ് ബിജെപിയുടെ ആരോപിച്ചു.
ബിജെപിയുടെ പുന്നാട് മേഖലയിലെ സംഘടനാ മുഖം എന്നാണു ഇവിടെ മത്സരിച്ച പി.എം.രവീന്ദ്രന് മാസ്റ്ററെ അണികള്‍ വിശേഷിപ്പിക്കാറ്. ബിജെപിയുടെ ശക്തനായ പ്രവര്‍ത്തകനായ മാസ്റ്ററെ ഏതു വിധേനയും തറപറ്റിക്കുക എന്ന കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും തന്ത്രത്തിന്റെ ഭാഗമായി സിപിഎം കോണ്‍ഗ്രസിന് വോട്ടുകള്‍ ഇവിടെ മറിച്ചു നല്‍കുകയായിരുന്നു.
ഇവിടെ ബിജെപിയുടെ രവീന്ദ്രന് മാസ്റ്ററെ കൂടാതെ കോണ്‍ഗ്രസിന്റെ അരുണ്‍ മാസ്റ്ററും സിപിഎമ്മിന്റെ സുനില്‍ കുമാറും ആയിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. വാര്‍ഡില്‍ ആകെ പോള്‍ ചെയ്ത വോട്ടുകള്‍ 801ആണ്. ബിജെപി 401വോട്ടുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് 380വോട്ടുകള്‍ നേടി . എന്നാല്‍ ഈ വാര്‍ഡില്‍ നൂറ്റി നാല്‍പ്പതോളം വോട്ടുകള്‍ ഉണ്ടായിരുന്ന സിപിഎമ്മിന് ഇവിടെ 20 വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളൂ. ഇതാണ് ബിജെപിയുടെ ആരോപണത്തിനു കാരണമായത്. ബാക്കിയുള്ള നൂറിലേറെ വോട്ടുകള്‍ സിപിഎം കോണ്‍ഗ്രസ്സിനു മറിച്ചു നല്കി. എങ്കിലും 21വോട്ടുകള്‍ക്ക് ബിജെപിയുടെ രവീന്ദ്രന് മാസ്റ്റര്‍ ഇവിടെ വിജയിച്ചു.
ഈ വാര്‍ഡില്‍ ഇത്തരം ഒരു കുതന്ത്രത്തിനു നേതൃത്വം നകിയത് ഈ പ്രദേശത്തുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായ ഒരു മുന്‍ ബാങ്ക് ഉദ്യോഗസ്ഥനും ഒരു എല്‍ഐസി ഏജന്റും ചേര്‍ന്നാണെന്നാണ് ആരോപണം. ഇവരും ഇവിടുത്തെ സിപിഎമ്മിന്റെ ഒരു ലോക്കല്‍ സിക്രട്ടറിയും ഒരു റിട്ട. അദ്ധ്യാപകനും ഈ ഗൂഡാലോചനയില്‍ പങ്കു ചേര്‍ന്നു എന്നും ബിജെപി ആരോപിക്കുന്നു. സിപിഎം വോട്ടു കച്ചവടം നടത്തിയില്ല എങ്കില്‍ ഇവിടുത്തെ സിപിഎമ്മിന്റെ വോട്ടുകള്‍ എങ്ങോട്ട് പോയി എന്ന് സിപിഎം നേതൃത്വം വ്യക്തമാക്കണമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: