തലശ്ശേരി: ഒരുകോടി രൂപ വിലവരുന്ന 4 കിലോ സ്വര്‍ണ്ണക്കട്ടിയുമായി പോലീസ് പിടികൂടിയ കൂത്തുപറമ്പ് മൂര്യാട് സ്വദേശി ഇടവലത്ത് വീട്ടില്‍ എ.വി.ഷമീറിനെ (28) തലശ്ശേരി പോലീസ് എന്‍ഫോഴ്സ്മെന്റിന് കൈമാറി. തലശ്ശേരി റെയില്‍വേ സ്റ്റേഷന് പരിസരത്തുനിന്ന് നാട്ടുകാരാണ് ശനിയാഴ്ച സന്ധ്യക്ക് യുവാവിനെ പിടികൂടി പോലീസിന് കൈമാറിയത്. ഇയാളില്‍ നിന്ന് ഒരു കിലോ വീതമുള്ള നാല് സ്വര്‍ണ്ണക്കട്ടികളാണ് പോലീസ് കണ്ടെടുത്തത്. റെയില്‍വേ സ്റ്റേഷന് പരിസരത്ത് യുവാക്കള്‍ തമ്മില്‍ വാക്ക് തര്‍ക്കവും അടിപിടിയും നടക്കുന്നത് കണ്ട് ഓടിക്കൂടിയ പ്രദേശ വാസികള്‍ ഇവരെ പിടിച്ച് മാറ്റുന്നതിനിടയിലാണ് യുവാവിന്റെ കൈവശം സ്വര്ണ്ണകട്ടികണ്ടെത്തിയത്. സ്വര്‍ണ്ണം തട്ടിയെടുക്കാന്‍ ശ്രമിച്ച യുവാക്കള്‍ ഓടിരക്ഷപ്പെട്ടു. ദുബായ് മുദ്രയുള്ളതാണ് പടികൂടിയ സ്വര്‍ണ്ണം ബാംഗ്ലൂര്‍ ബസ്സില്‍ നിന്നിറങ്ങി റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നുവരുന്നതിനിടയിലാണ് സംഘം യുവാവിനെ അക്രമിക്കാന്‍ ഒരുമ്പെട്ടത്. തലശ്ശേരി സി.ഐ.വി.കെ.വിശ്വംഭരനും സംഘവുമാണ് സ്ഥലത്തെത്തി യുവാവിനെ അറസ്റ്റ് ചെയ്തത്. പിടിയിലായ യുവാവ് സ്വര്‍ണ്ണകടത്തുകാരുടെ കരിയര്‍ ഏജന്റായി പ്രവര്‍ത്തിക്കുന്നതായി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: