ആലപ്പുഴ: കഴിഞ്ഞ തവണ പാര്‍ട്ടിയെ വെല്ലുവിളിച്ച് അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ റിബല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച് പഞ്ചായത്ത് പ്രസിഡന്റായ വി. ധ്യാനസുതനെ സിപിഎം ഇത്തവണ സീറ്റ് നല്കി തോല്‍പ്പിച്ചു.
വണ്ടാനം ബ്ളോക്ക് ഡിവിഷനിലാ ധ്യാനസുതന് പരാജയപ്പെട്ടത്. യുഡിഎഫിലെ യു.എന്‍. കബീറാണ് പരാജയപ്പെടുത്തിയത്. സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പിനെ മറികടന്ന് ചില ഉന്നത നേതാക്കള്‍ ഇടപ്പെട്ട് ധ്യാനസുതന് സീറ്റ് നല്‍കിയത് മുതല്‍ ഒരു വിഭാഗം പ്രവര്‍ത്തകരുടെ ഇടയില്‍ അമര്‍ഷം പുകയുകയായിരുന്നു.
വര്‍ഷങ്ങളോളം പാര്‍ട്ടി അച്ചടക്കം പാലിച്ച് നിന്നവരെ ഒഴിവാക്കി സിപിഎം അംഗമല്ലാത്ത ധ്യാനസുതന് സീറ്റ് നല്കിയതായിരന്നു ഇവരുടെ എതിര്‍പ്പിന് പ്രധാന കാരണം. ഒരു സംസ്ഥാന കമ്മറ്റിയംഗത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഏരിയാക്കമ്മിറ്റി സീറ്റ് നല്കിയതത്രെ.
അതേ സമയം അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ സിപി എം സ്ഥാനാര്‍ത്ഥിയായി ജയിച്ച ഭൂരിഭാഗം വാര്‍ഡുകളിലും ധ്യാനസുതന് വോട്ടുകുറഞ്ഞത് പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗത്തിന്റെ കരുനീക്കങ്ങളാണന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: