സംഗീത് രവീന്ദ്രന്
ഇടുക്കി: ജില്ലാ പഞ്ചായത്തുകളില്‍ ബിജെപി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 16 ജില്ല ഡിവിഷനുകളിലും മത്സരിച്ച ബിജെപിക്ക് 68273 വോട്ടുകള്‍ ലഭിച്ചു. കരിങ്കുന്നം ഡിവിഷനിലാണ് ഏറ്റവും കൂടുതല്‍ വോട്ട് സമാഹരിച്ചത്. ഇവിടെ മത്സരിച്ച ബിജെപി നേതാവ് പ്രശാന്ത് 7253 വോട്ടുകള്‍ നേടി. കരിമണ്ണൂരില്‍ മത്സരിച്ച സി.സി കൃഷ്ണന് 4497 വോട്ട് ലഭിച്ചു. അടിമാലി ഡിവിഷനിലെ സ്ഥാനാര്‍ത്ഥി സിഎസ് ശശി 2934 വോട്ട് നേടി. ദേവികുളം ഡിവിഷനിലെ വനിത സംവരണ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി ജാനകി 4697 വോട്ട് നേടി. മൂലറ്റത്ത് 5226 വോട്ടുകളാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഗായത്രി നേടിയത്. മുള്ളരിങ്ങാട് ഡിവിഷനില്‍ 3296 വോട്ട് ലഭിച്ചു. മൂന്നാറില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച സുന്ദരരാജ് 2117 വോട്ടുകള്‍ നേടി. ഹൈറേഞ്ച് സംരക്ഷണ സമിതി വിജയിച്ച മുരിക്കാശേരിയില്‍ 2873 വോട്ടുകള്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി നേടി. നെടുങ്കണ്ടം, പൈനാവ് എന്നീ ഡിവിഷനുകളില്‍ 3687, 2340 എന്നിങ്ങനെയാണ് ലഭിച്ച വോട്ടുകള്‍. പാമ്പാടുംപാറയില്‍ 6645 വോട്ടുകള്‍ സമാഹരിക്കാന്‍ കഴിഞ്ഞു. മാധ്യമ പ്രവര്‍ത്തകനും ബിജെപി പീരുമേട് നിയോജകമണ്ഡലം പ്രസിഡന്റുമായ സന്തോഷ് കുമാര്‍ ഉപ്പുതറ ഡിവിഷനില്‍ നിന്ന് 4284 വോട്ടുകള്‍ നേടി. വണ്ടന്മേട്ടില് 6413 വോട്ട് ലഭിച്ചു. വണ്ടിപ്പെരിയാറില്‍ 4172, വാഗമണ്ണില്‍ 3621 എന്നിങ്ങനെയാണ് വോട്ടിംങ് നില. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇരട്ടി വളര്‍ച്ചയാണ് വോട്ടിംങിലൂടെ ബിജെപിക്ക് ഉണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: