ഏറ്റുമാനൂര്‍: ഏറ്റുമാനൂരിലെ ആദ്യ നഗര സഭ തിരെഞ്ഞെടുപ്പില്‍ ബിജെപിക്ക് തിളക്കമാര്‍ന്ന വിജയം. 15, 27,33,34,35 എന്നീ വാര്‍ഡുകളില്‍ യഥാക്രമം അജിശ്രീ മുരളി (438 വോട്ട്), അനീഷ് വി നാഥ് (239) , ഗണേഷ് ഏറ്റുമാനൂര്‍ (390), ഉഷ സുരേഷ് (265), പുഷ്പലത (332) എന്നിവരാണ് താമര ചിഹ്നത്തില്‍ വിജയിച്ച സ്ഥാനാര്‍ഥികള്‍. അജിശ്രീ മുരളിക്ക് തൊട്ടടുത്ത സ്ഥാനാര്ഥിയെക്കാള് 233 വോട്ടിന്റെ വന്‍ ഭൂരിപക്ഷം ലഭിച്ചപ്പോള്‍ അനീഷിനു 81ഉം, ഗണേഷിനു 45ഉം ഉഷ സുരേഷിന് 76ഉം പുഷ്പലതക്ക് 122ഉം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. വാര്‍ഡ് 34ലും 35ലും യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. യു ഡി എഫിന് 18ഉം എല്‍ ഡി എഫിന് 12ഉം സീറ്റുകളാണ് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും നഗരത്തില്‍ ഘോഷയാത്ര നടത്തി തങ്ങളുടെ ആഹ്ലാദം പ്രകടിപ്പിച്ചു. അഴിമതിക്കും സ്വജന പക്ഷപാതതിനും വികസനമുരടിപ്പിനും എതിരായ ജനരോഷത്തിന്റെ പ്രകടനം ആണ് ബി ജെ പിയുടെ തിളക്കമാര്‍ന്ന വിജയത്തിന് നിദാനമെന്നു ബി ജെ പി വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: