പെരിന്തല്‍മണ്ണ: ത്രിപുരക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളം ഭേദപ്പെട്ട നിലയില്‍. ഒന്നാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ കേരളം നാല് വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സെടുത്തിട്ടുണ്ട്. 94 റണ്‍സുമായി റോഹന്‍ പ്രേമും 22 റണ്‍സുമായി റോബര്‍ട്ട് ഫെര്‍ണാണ്ടസും ക്രീസില്‍.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കേരളത്തിന്റെ തുടക്കം മോശമായിരുന്നു. സ്കോര്‍ 36 റണ്‍സായപ്പോഴേക്കും മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. 12 റണ്‍സെടുത്ത വി.എ. ജഗദീഷ് റണ്ണൗട്ടായപ്പോള്‍ 10 റണ്‍സെടുത്ത അക്ഷയ് കോടോത്തിനെ മൗരസിങ് വിക്കറ്റിന് മുന്നില്‍ കുടുക്കി. അടുത്ത ഊഴം ക്യാപ്റ്റന്‍ സഞ്ജു വി. സാംസന്റെതായിരുന്നു. ഒരു റണ്‍സെടുത്ത സഞ്ജുവിനെ സ്വപന് ദാസ് സ്വന്തം പന്തില്‍ പിടികൂടി.
എന്നാല്‍ നാലാം വിക്കറ്റില്‍ റോഹന്‍ പ്രേമിനൊപ്പം സച്ചിന് ബേബി ഒത്തുചേര്‍ന്നതോടെയാണ് കേരളം മത്സരത്തിലേക്ക് തിരിച്ചെത്തിയത്. ഇരുവരും ചേര്‍ന്ന് 137 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്കോര്‍ 173-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 70 റണ്‍സെടുത്ത സച്ചിന് ബേബിയെ സ്വപന്ദാസിന്റെ ബൗളിങില്‍ സുഭാഷ് ചക്രവര്‍ത്തി പിടികൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: