തലേശ്ശരി: കണ്ണൂരില്‍ മത്സരിച്ച ഫസല്‍ വധക്കേസ് പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും വിജയം.
സിബിഐ പ്രത്യേക കോടതിയുടെ അനുമതി വാങ്ങിയാണ് ഇരുവരും മത്സരിച്ചത്. തലശേരി നഗരസഭയിലെ ചെള്ളക്കരയില്‍ നിന്നാണ് കാരായി ചന്ദ്രശേഖരന് വിജയിച്ചിരിക്കുന്നത്.
201 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയം. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ പാട്യം ഡിവിഷനില്‍ നിന്നാണ് കാരായി രാജന് മത്സരിച്ചത്. ഇവിടെ 21,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇദ്ദേഹം വിജയിച്ചത്.
പ്രചാരണത്തിനു പോലും കണ്ണൂരിലെത്താന്‍ ഇവര്‍ക്ക് അനുമതി ഉണ്ടായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: