കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മന്‍ വോട്ടു രേഖപ്പെടുത്തുന്ന സമയത്ത് വലതുകയ്യിലെ ചൂണ്ടുവിരലില്‍ മഷി അടയാളം രേഖപ്പെടുത്തിയത് നിയമവിരുദ്ധമാണെന്ന് നിയമവിദഗ്ദ്ധര്‍.
ഉമ്മന്‍ചാണ്ടിയും കുടുംബവും പുതുപ്പള്ളി ഗ്രാമപഞ്ചായത്തിലെ 16-ാം വാര്‍ഡിലെ ഒന്നാം ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. വോട്ടിംഗിന് ശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും ചിത്രം മാധ്യമപ്രവര്‍ത്തകര്‍ പകര്‍ത്തുമ്പോള്‍ ചാണ്ടി ഉമ്മന്‍ മഷിപുരട്ടിയ വലതു കയ്യാണ് ഉയര്‍ത്തി കാണിച്ചത്.
ഇടതുകയ്യിലെ ചൂണ്ടുവിരലില്‍ മഷിയടയാളം പുരട്ടണമെന്നാണ് തെരഞ്ഞെടുപ്പ് ചട്ടം. ഇടതുകൈ ഇല്ലാത്ത അവസ്ഥയില്‍ മാത്രമാണ് വലതു കയ്യില്‍ മഷിപുരട്ടാന്‍ അനുവാദമുള്ളത്. ചാണ്ടി ഉമ്മന്റെ ഇടതുകൈക്ക് യാതൊരു തരത്തിലുള്ള സ്വാധീനക്കുറവോ മറ്റൊന്നും ഇല്ല. ഈ സാഹചര്യത്തില്‍ വോട്ട് രേഖപ്പെടുത്തുന്ന സമയത്ത് വലതുകയ്യില്‍ മഷി പുരട്ടിച്ചത് നിയമവിരുദ്ധമാണെന്ന് പുതുപ്പള്ളി പഞ്ചായത്ത് റിട്ടേണിംഗ് ഓഫീസറായ സ്പെഷ്യല്‍ തഹസീല്‍ദാര്‍ (എല്‍റ്റി) പറഞ്ഞു.
ഏതു സാഹചര്യത്തിലാണ് വലതുകൈവിരലില്‍ മഷിപുരട്ടിയതെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: