കൊച്ചി: ജില്ലാ പഞ്ചായത്തു ഡിവിഷനുകളിലേക്കു നടന്ന വോട്ടെടുപ്പില്‍ വെങ്ങോലയിലാണ് ഏറ്റവും കൂടുതല്‍ പേര് സമ്മതിനാവകാശം വിനിയോഗിച്ചത്. അവിടെ 54,397 വോട്ടര്‍മാരില്‍ 48,166 പേര് വോട്ടു ചെയ്തു. 88.55 ശതമാനം. രണ്ടാമത് കീഴ്മാട് ആണ് 87.78%. 27 ഡിവിഷനുകളാണുള്ളത്. ശതമാനം ഒറ്റനോട്ടത്തില്‍: ചെറായി -82.4, മൂത്തകുന്നം-84.45, കറുകുറ്റി-82.56, മലയാറ്റൂര്‍-86.36, കാലടി -85.98, കോടനാട്-85.7, പുല്ലുവഴി-86.81, ഭൂതത്താന്‍കെട്ട്-86.17, നേര്യമംഗലം-84.22, വാരപ്പെട്ടി-84.68, ആവോലി-83.75, വാളകം-87.18, പാമ്പാക്കുട-81.45, ഉദയംപേരൂര്‍-82.37, മുളന്തുരുത്തി-83.58, കുമ്പളങ്ങി-83.05, പുത്തന്‍കുരിശ്-87.46, കോലഞ്ചേരി-86.32, വെങ്ങോല-88.55, എടത്തല-85.47, കീഴ്മാട്-87.78, നെടുമ്പാശേരി-86.65, ആലങ്ങാട്-85.06, കടുങ്ങല്ലൂര്‍-82.12, കോട്ടുവള്ളി-84.69, വല്ലാര്‍പാടം-81.23, വൈപ്പിന്‍-78.86. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ മൊത്തം വോട്ട് 15,72,153. പോള്‍ ചെയ്തത് 13,29,629. ശരാശരി പോളിംഗ് ശതമാനം 84.57.
ബ്ലോക്ക് പഞ്ചായത്തുകളില്‍ വാഴക്കുളമാണ് ഒന്നാമത് 87.28 ശതമാനം. രണ്ടാമത് വടവുകോട് 86.91%. പറവൂര്‍84.78, ആലങ്ങാട് 83.66, അങ്കമാലി 85.04, കൂവപ്പടി 86.32, വാഴക്കുളം87.28, ഇടപ്പള്ളി 81.11, വൈപ്പിന്‍ 81.18, പള്ളുരുത്തി 83.05, മുളന്തുരുത്തി 82.93, വടവുകോട് 86.91, കോതമംഗലം 85.22, പാമ്പാക്കുട 81.83, പാറക്കടവ് 85.32, മുവാറ്റുപുഴ 85.33. കൊച്ചി കോര്‍പറേഷനില്‍ 69.63 ശതമാനമാണ് അവസാനത്തെ പോളിംഗ് നില. മുനിസിപ്പിലാറ്റികളില്‍ മുവാറ്റുപുഴയിലാണ് കൂടിയ പോളിംഗ് 85.14. തൃപ്പൂണിത്തുറ 79.45, കോതമംഗലം 83.53, പെരുമ്പാവൂര്‍ 83.97, ആലുവ 78.23, കളമശേരി 80.32, നോര്‍ത്ത് പറവൂര്‍ 83.87, അങ്കമാലി 84.56, ഏലൂര്‍ 83.29, തൃക്കാക്കര 78.21, മരട് 81.34, പിറവം 81.75, കൂത്താട്ടുകുളം 82.59. 13 നഗരസഭകളിലായി ആകെ 2379087 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 19,38,282 പേര് വോട്ടു ചെയ്തു. ശരാശരി പോളിംഗ് 81.47%.
പ്രതികരിക്കാൻ ഇവിടെ എഴുതുക: