ചേര്‍ത്തല: നവമാദ്ധ്യമങ്ങളിലൂടെ വനിതാ സ്ഥാനാര്‍ഥിയെ അപമാനിക്കുവാന്‍ ശ്രമിച്ചതായി പരാതി. നഗരസഭയിലേക്ക് മല്‍സരിക്കുന്ന സമത്വ മുന്നണി സ്ഥാനാര്‍ഥിക്കെതിരെയാണ് പ്രചരണം. സ്ഥാനാര്‍ത്ഥിയുടെ പടവും ചിഹ്നമായ ഓടക്കുഴലിന് പകരം അടിവസ്ത്രത്തിന്റെ ചിത്രവും പോസ്റ്റര്‍ രൂപത്തിലാക്കിയാണ് ഫെയ്സ്ബുക്കിലും വാട്സ്ആപിലും പ്രചരിപ്പിച്ചിരിക്കുന്നത്. ഇതിനെതിരെ തെരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്നയാള്‍ ഇലക്ഷന് കമ്മീഷനും, വനിതാകമ്മീഷനും, ചേര്‍ത്തല ഡിവൈഎസ്പിക്കും പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: