വാഷിങ്ടണ്‍: അല്‍ഖ്വയ്ദയെ സഹായിച്ച രണ്ട് ഇന്ത്യന്‍ സഹോദരങ്ങള്‍ കുറ്റക്കാരെന്ന് യു.എസ് ഫെഡറല്‍ കോടതി. സഹോദരങ്ങളായ യഹ്യ ഫാറൂഖ് മുഹമ്മദ്, ഇബ്രാഹിം സുബൈര്‍ മുഹമ്മദ്, ആസിഫ് അഹമ്മദ് സലിം, സുല്‍ത്താന്‍ റൂം സലിം എന്നിവര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയത്.
ഭീകരവാദികള്‍ക്ക് ധനസഹായവും പിന്തുണയും നല്കല്, ഗൂഢാലോചന, നീതിനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ബാങ്കിനെ കബളിപ്പിച്ച് വന്‍ തുക തട്ടിയെടുത്തതിനും ഫറൂഖിനും ഇബ്രാഹിമിനുമെതിരെ കേസെടുത്തിട്ടുണ്ട്.
2008-2009 കാലയളവില്‍ പലതവണ സാമ്പത്തിക കൈമാറ്റങ്ങള്‍ നടത്തിയ ഫാറൂഖ് പശ്ചിമേഷ്യയില്‍ നടത്തിയ യാത്രക്കിടെ അല്‍ഖ്വയ്ദക്കായി പണ സ്വരൂപണത്തിന് നിരവധി പേരുമായി ചര്‍ച്ച നടത്തുകയും ചെയ്തെന്ന് ഫെഡറല്‍ പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.
2009ല്‍ ഫാറൂഖ് മറ്റ് രണ്ടു പേര്‍ക്കൊപ്പം യെമനില്‍ പോയി അന്‍വര്‍ അല്‍ അവ് ലാക്കിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.2002 മുതല്‍ 2004വരെ ഒഹിയോ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്ന ഫാറൂഖ്, 2008ല്‍ അമേരിക്കകാരിയെ വിവാഹം കഴിച്ചു. ഫാറൂഖിന്റെ സഹോദരന് ഇബ്രാഹിം 2001 മുതല്‍ 2005 വരെ ഇല്ലിനോയിസ് യൂനിവേഴ്സിറ്റിയില്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് 2006ല്‍ ഒഹിയോയിലേക്ക് പോയ ഇദ്ദേഹം അമേരിക്കകാരിയെ വിവാഹം ചെയ്തു.
2002 മുതല്‍ 2005വരെ ഒഹിയോ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥിയായിരുന്നു ആസിഫ് സലിം. 2007ല്‍ ഇയാള്‍ കാന്‍സാസിലെ ഓവര്‍ലാന്‍ഡ് പാര്‍ക്കില്‍ താമസിച്ചു വരികയായിരുന്നു. ആസിഫിന്റെ സഹോദരന് സുല്‍ത്താന്‍ സലിം കൊളംബസ് ഏരിയയിലാണ് താമസിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: