സൂറിച്ച്: ഫിഫ റാങ്കിങില്‍ ചരിത്രം കുറിച്ച് ബെല്‍ജിയം ഒന്നാമതാണ്. റാങ്കിംഗ് ആരംഭിച്ചശേഷം ആദ്യമായാണ് ബെല്‍ജിയം റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. നിലവിലെ ചാമ്പ്യന്മാരായ ജര്‍മ്മനിയെയും റണ്ണേഴ്സപ്പായ അര്‍ജന്റീനയെയും പിന്തള്ളിയാണ് ബെല്‍ജിയത്തിന്റെ കുതിപ്പ്. നേരത്തെ മൂന്നാം സ്ഥാനത്തായിരുന്ന ബെല്‍ജിയം രണ്ട് സ്ഥാനങ്ങള്‍ മുന്നേറിയാണ് ഒന്നാമതെത്തിയത്. അതേസമയം അര്‍ജന്റീന രണ്ട് സ്ഥാനങ്ങള്‍ താഴോട്ടിറങ്ങി മൂന്നാമതായി. നാലാം സ്ഥാനത്ത് പോര്‍ച്ചുഗല്‍ തന്നെ.
കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ചിലിയും അവരുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റാങ്കായ അഞ്ചാം സ്ഥാനത്തെത്തി. നാല് സ്ഥാനങ്ങള്‍ മുന്നേറിയാണ് ചിലി മികച്ച നേട്ടം സ്വന്തമാക്കിയത്. ബ്രസീല്‍ എട്ടാം സ്ഥാനത്താണ്. ബ്രസീല്‍ ഒരു സ്ഥാനം താഴോട്ടിറങ്ങി എട്ടാമതായി. അതേസമയം ഇന്ത്യ അഞ്ച് സ്ഥാനം നഷ്ടപ്പെട്ട് 172-ാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: