വണ്ടിപ്പെരിയാര്‍: വണ്ടിപ്പെരിയാര്‍ ബസ്സ്റ്റാന്റില് നിന്ന് കാല്‍കിലോ കഞ്ചാവുമായി പിടിയില്‍. ബസ്കാത്ത് നിന്ന എരുമേലി സ്വദേശി എരപ്പുങ്കല്‍ ഗിരീഷ് എന്നയാളെ വണ്ടിപ്പെരിയാര്‍ എക്സൈസ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്. തമിഴ്നാട് ഗൂഢല്ലൂരില്‍ നിന്നും വാങ്ങിച്ച് എരുമേലിയ്ക്ക് കൊണ്ടുപോകുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. കാല്‍ക്കിലോ കഞ്ചാവ് പേപ്പറില്‍ പൊതിഞ്ഞ് അടിവസ്ത്രത്തിനുള്ളിലായി ഒളിപ്പിച്ച് വച്ച നിലയിലാണ് കണ്ടെത്തിയത്. വണ്ടിപ്പെരിയാര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ സുനില്‍രാജ് സി.കെ., പ്രിവന്റീവ് ഓഫീസര്‍ ഹാപ്പിമോന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രാജ്കുമാര് ബി., രവി വി., ഷനേജ് കെ., അനില്‍കുമാര്‍, ജോബി തോമസ് എന്നിവര്‍ ചേര്‍ന്നാണ് കേസ് കണ്ട് പിടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: