ചാരുംമൂട്: സ്വതന്ത്ര സ്ഥാനാര്‍ത്ഥി വോട്ട് ചെയ്യുന്നത് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത് പോലീസ് തടഞ്ഞു. താമരക്കുളം പഞ്ചായത്തിലാണ് സംഭവം. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം നല്കിയ ഇയാള്‍ പിന്നീട് ഒരു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിക്ക് ഒപ്പം പ്രചരണം നടത്തിയിരുന്നു.
വോട്ട് ചെയ്യാന്‍ ബൂത്തിലെത്തിയ ഇദ്ദേഹം താന്‍ പ്രവൃത്തിച്ച സ്ഥാനാര്‍ത്ഥിക്ക് തന്നെയാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് ബോധ്യപ്പെടുത്താനാണ് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഇതു കണ്ട് നിന്ന പോലീസ് ഇയാളുടെ ശ്രമത്തെ തടയുകയും പിടികൂടുകയുമായിരുന്നു.
തുടര്‍ന്ന് പോലീസ് മൊബൈല്‍ ഫോണ്‍ പരിശോധിച്ചെങ്കിലും ഫോട്ടോ കാണാത്തതിനാല്‍ വിട്ടയച്ചു. എന്നാല്‍ പോക്കറ്റില്‍ നിന്നും താഴെ വീഴാന്‍ പോയ ഫോണ്‍ തടഞ്ഞത് സെല്‍ഫി എടുത്തതാണെന്ന് ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിച്ചതാണെന്നാണ് സ്ഥാനാര്‍ത്ഥി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: