തിരുവനന്തപുരം: ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്ട്രേഷന് തിങ്കളാഴ്ച ആരംഭിക്കും. ഔദ്യോഗിക വെബ്sskäv www.iffk.in വഴിയാണ് പ്രതിനിധി പാസിന് രജിസ്റ്റര്‍ ചെയ്യേണ്ടത്.
ഡിസംബര്‍ നാലു മുതല്‍ 11 വരെ തലസ്ഥാനനഗരിയിലെ 13 വേദികളിലായാണ് ഇത്തവണത്തെ ചലച്ചിത്രമേള നടക്കുന്നത്. 180 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. 500 രൂപയാണ് രജിസ്ട്രേഷന് ഫീസ്. വിദ്യാഭ്യാസസ്ഥാപനങ്ങളിലെ തിരിച്ചറിയല്‍ കാര്‍ഡ് സമര്‍പ്പിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 300 രൂപയ്ക്ക് പാസ് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: