ഇവിടെ ഡോക്ടറുടെ പ്രവൃത്തി അഹിംസയാണ്. എന്നാൽ കള്ളന്റെ പ്രവൃത്തി ഹിംസയാണ്. കേസിൽ കള്ളനെ തൂക്കിക്കൊല്ലാൻ ജഡ്ജി വിധിച്ചു. ജഡ്ജിയുടെ വിധിയെ ഹിംസ എന്നു പറയാൻ പറ്റുമോ? കള്ളന്റെ പ്രവൃത്തിമൂലം വാച്ച്മാൻ മരിച്ചു. ജഡ്ജി വിധി നടപ്പാക്കുന്നതിലൂടെ കള്ളന്റെ ജീവനും ഒടുങ്ങും. ജഡ്ജിയുടെ വിധിന്യായം ഹിംസയാണെന്ന് ആരെങ്കിലും പറയുമോ? ഇല്ല. അദ്ദേഹം തന്റെ കടമ നിർവ്വഹിക്കുകയാണ് ചെയ്തത്. കൊലപാതകം, മോഷണം തുടങ്ങിയ ദ്രോഹപ്രവൃത്തികളിൽ നിന്ന് സമൂഹത്തെ രക്ഷിക്കാൻ നിയമത്തിന്റെ ദൃഷ്ടി ആവശ്യമാണ്.
ഒരു കർമം ഹിംസയോ അഹിംസയോ എന്നു തീരുമാനിക്കേണ്ടത് ചെയ്യുന്ന പ്രവൃത്തി നോക്കിയല്ല. അതിന്റെ പിന്നിലെ മനോഭാവത്തെ അടിസ്ഥാനമാക്കിയാണ്.
ധാരാളം വിഭവങ്ങളുള്ള ഒരു വീട്ടിലെ കാര്യം തന്നെയെടുക്കാം. രുചികരങ്ങളായ പലതരം കറികളുണ്ടെങ്കിലും ആ വീട്ടിലെ ഒരംഗത്തിന് കോഴിയിറച്ചിയുണ്ടെങ്കിലേ ഭക്ഷണത്തിന് രുചിയാകുകയുള്ളൂ. വയറു നിറച്ച് ഭക്ഷണം കഴിക്കാനുള്ളപ്പോൾ കൂടുതൽ സ്വാദിനായി കറിവയ്ക്കുന്നതിന്, വളർത്തുന്ന കോഴിയെ കൊല്ലുന്നത് ഹിംസയാണ്. അനാവശ്യമായി ഒരു ചെടിയുടെ പൂവിറുക്കുന്നതുപോലും ഹിംസയാണെന്നുപറയാം.
സ്വാർത്ഥതയ്ക്കുവേണ്ടി, സ്വന്തം സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുവേണ്ടി ഏതൊരു ജീവിയോടും ചെയ്യുന്ന ദ്രോഹവും ഹിംസയാണ്. തൻകാര്യത്തിന്, സ്വാർത്ഥ ലാഭത്തിനുവേണ്ടി മറ്റുള്ളവരെ പരിഹസിക്കുന്നതും ദ്രോഹിക്കുന്നതുമൊക്കെ ഹിംസയുടെ കൂട്ടത്തിൽ വരും. തന്റെ കാര്യസാധ്യത്തിന് മറ്റുള്ളവരുടെ മുന്നിൽ പ്രമാണിയാകാൻ അന്യരുടെ സത്കർമങ്ങളെ കുറ്റപ്പെടുത്തുന്നവർ അനുഷ്ഠിക്കുന്നതും ഇതു തന്നെയാണ്.
എന്നാൽ സമൂഹത്തിന്റെ ശ്രേയസ്സിനുവേണ്ടി ഒരു വ്യക്തിയെ വേദനിപ്പിക്കേണ്ടി വന്നാൽക്കൂടി അതിനെ ഹിംസയെന്ന കൂട്ടത്തിൽപ്പെടുത്താൻ കഴിയില്ല. മഹാഭാരതയുദ്ധത്തെ ധർമ്മയുദ്ധമാക്കി പണ്ഡിതർ കരുതുന്നത് ഇതുകൊണ്ടാണ്. ധർമം സ്ഥാപിക്കാനായി നടത്തിയ ഹിംസയായിരുന്നു അത്. മറ്റുള്ളവരെ വേദനിപ്പിക്കാതെ ജീവിക്കാൻ, പ്രവർത്തിക്കാൻ മക്കൾക്കു കഴിയണം.
സ്വാർത്ഥബുദ്ധികളുടെ കർമം ഒരാളെ വെട്ടി മുറിക്കുന്നതുപോലെയാണെങ്കിൽ, നിസ്വാർത്ഥനായഒരാളുടെ കർമം ആ മുറിവ് മരുന്നുവച്ച് സുഖപ്പെടുത്തുന്നതുപോലെയാണ്. രണ്ടും കർമം തന്നെ. പക്ഷേ രണ്ടു ഭാവവും വ്യത്യസ്തമാണ്. ഒന്ന് ദ്രോഹമനസ്സ്, മറ്റേത് കരുണമനസ്സ്. കരുണമനസ്സ് മക്കൾക്ക് ഉണ്ടാവണമെന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: