കണ്ണൂര്‍: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ വിവിധ സ്ഥലങ്ങളിലുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് പോലീസ് 30 ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഒട്ടുമിക്ക കേസുകളിലും സിപിഎം പ്രവര്‍ത്തകരാണ് പ്രതികള്‍. ജില്ലയിലെങ്ങും വിവിധ സ്ഥലങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും നേരെ സിപിഎം സംഘം വ്യാപകമായി അക്രമം നടത്തിയിരുന്നു. സ്ഥാനാര്‍ത്ഥികളെയും ബൂത്ത് ഏജന്റുമാരേയും മര്‍ദ്ദിച്ചതും ഭീഷണിപ്പെടുത്തിയതുമായ സംഭവങ്ങള്‍ നായ്കുരുണ പൊടി വിതറിയ സംഭവം, മര്‍ദ്ദിച്ച സംഭവങ്ങള്‍ പോലീസിനെ അക്രമിച്ച സംഭവങ്ങള്‍, തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് കേസുകള്‍ ചാര്‍ജ്ജു ചെയ്തിരിക്കുന്നത്. തളിപ്പറമ്പ് മേഖലയില്‍ സിപിഎ-ലീഗ് സംഘര്‍ഷത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച നിരോധനാഞ്ജയ്ക്കു പിന്നാലെ ഇന്നലെ മുതല്‍ 6-ാം തീയ്യതി വരെ തലശ്ശേരിയിലും പ്രകടനങ്ങള്‍ക്കും പൊതുയോഗങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. 12ാം തീയ്യതിവരെ ശക്തമായ പോലീസ് ബന്തവസ്സ് ജില്ലയിലെങ്ങും തുടരാനാണ് പോലീസിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: