കൊയിലാണ്ടി: താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ കുറവ് കാരണം രോഗികള്‍ ദുരിതത്തില്‍. ഇന്നലെ ജനറല്‍ ഒപിയില്‍ സൂപ്രണ്ട് ഉള്‍പ്പെടെ മൂന്ന് ഡോക്ടര്‍മാരാണ് രോഗികളെ പരിശോധിക്കാനുണ്ടായിരുന്നുള്ളൂ. അതേസമയം മുവ്വായിരത്തോളം രോഗികള്‍ ആശുപത്രിയിലെത്തിയിരുന്നു. കുട്ടികളുടെ വിഭാഗത്തില്‍ രണ്ടും തിയേറ്ററില്‍ ഒന്ന്, റൗണ്ട്സ് ഒന്ന്, കണ്ണ് ഒന്ന്, ത്വക്ക് വിഭാഗം ഒന്ന് എന്നീ നിലകളിലാണ് ഇന്നലെ പ്രവര്‍ത്തിച്ചത്. ആകെയുള്ള 19 ഡോക്ടര്‍മാരില്‍ മൂന്ന് പേര് അവധിയിലാണ്. തങ്ങളുടെയും ഊഴവും കാത്തിരിക്കുന്ന രോഗികള്‍ പലരും ഇന്നലെ തലകറങ്ങിവീഴുന്ന അവസ്ഥവരെ എത്തി. ആവശ്യമായ ഡോക്ടര്‍മരെ നിയമിക്കാതിരുന്നാല്‍ ഇവിടെ സ്പെഷ്യാലിറ്റി ഒപി നിര്‍ത്തലാക്കേണ്ട അവസ്ഥവരാനും ഇടയുണ്ട്.
താലൂക്ക് ആശുപത്രി ജില്ലാആശുപത്രിയിയായി ഉയര്‍ത്തണമെന്ന ആവശ്യത്തിന് കുറെക്കാലമായി ആവശ്യമുയര്‍ന്നിട്ട്. പുതിയ ആറ് നില കെട്ടിടത്തിന്റെ പണിപൂര്ത്തിയായിക്കൊണ്ടിരിക്കുകയാണ്. ജില്ലാ ആശുപത്രിയിക്ക് ആവശ്യമായ മുഴുവന്‍ ഭൗതിക സാഹചര്യങ്ങളും പുതിയ കെട്ടിടത്തില്‍ ഒരുക്കുന്നുണ്ട്. ഈ അവസ്ഥയില്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് ജില്ലാ ആശുപത്രിയുടെ പദവി നല്‍കണമെന്നാണ് നാട്ടുകാരുടെയും ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: