കാഞ്ഞിരപ്പള്ളി: തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പരിശോധിക്കാന്‍ കളക്ടര്‍ കാഞ്ഞിരപ്പള്ളിയില്‍ എത്തി. ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്തുകള്‍ എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പ് ക്രമീകരണങ്ങളാണ് കളക്ടര്‍ യു.വി.ജോസെത്തെത്തി വിലയിരുത്തിയത്.പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് നിശ്ചയിച്ചിട്ടുള്ള കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ പരിശോധിച്ചു.
സ്ട്രോംഗ് റൂം, കൗണ്ടിംഗ് ഹാള്‍, തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അപ്പപ്പോള്‍ നല്‍കുന്നതിന് ഇലക്ഷന് കമ്മീഷന് നിര്‍ദ്ദേശിച്ചിട്ടുള്ള ട്രെന്റ് സംവിധാനത്തിന്റെ വിന്യാസം എന്നിവ പരിശോധിച്ചു. പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ നല്‍കുക, വിതരണ കേന്ദ്രത്തില്‍ കുടിവെള്ള സൗകര്യം ലഭ്യമാക്കുക, ബൂത്തുകളുടെ വിവരങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാകുന്ന വിധത്തില്‍ പ്രദര്‍ശിപ്പിക്കുക, കൂടുതല്‍ ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ പരിസരങ്ങള്‍ മലിനീകരിക്കപ്പെടാതെ ശ്രദ്ധിക്കുക, വിതരണ കേന്ദ്രത്തില്‍ മതിയായ പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കുക, ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥരെ പോളിംഗ് സ്റ്റേഷനില്‍ എത്തിക്കുക എന്നീ ആവശ്യങ്ങള്‍ക്കുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന്് വരണാധികാരിയ്ക്ക് നിര്‍ദ്ദേശം നല്കി. ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ മോഹനന്‍പിള്ള, വരണാധികാരി റ്റി. എം. മുഹമ്മദ് ജാ (അസിസ്റ്റന്റ് ഡവലപ്മെന്റ് കമ്മീഷണര്‍ (ജനറല്‍)), ഉപവരണാധികാരി കെ.എസ്.ബാബു (ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍) എന്നിവര്‍ കളക്ടര്‍ക്കൊപ്പം എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: