കടുത്തുരുത്തി: പ്രചാരണങ്ങളുടെ മുനയൊടിഞ്ഞ് മുന്നണികള്‍. കടുത്തുരുത്തിയില്‍ എല്‍ഡിഎഫിന് അങ്കലാപ്പ്. മുളക്കുളം ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ പ്രവര്‍ത്തനം മന്ദഗതിയിലായിരുന്നു. ഈ സാഹചര്യത്തില്‍ മേഖലയിലെ വിവിധ പഞ്ചായത്തുകളില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തുമെന്നാണ് സൂചന. മുളക്കുളം ഗ്രാമപഞ്ചായത്തുകളില്‍ കോണ്‍ഗ്രസിനെതിരെ പ്രചരണം നടത്താതെ ബിജെപിക്കെതിരെ എല്‍ഡിഎഫും യുഡിഎഫും സംയുക്തപ്രചരണം നടത്തുകയായിരുന്നു. കേരളകോണ്‍ഗ്രസ്- കോണ്‍ഗ്രസ് സീറ്റ് തര്‍ക്കത്തിന്റെ ബാക്കി പരസ്യ പ്രചാരണം അവസാനിച്ചപ്പോഴും ബാക്കി നില്‍ക്കുകയാണ്. കേരളകോണ്‍ഗ്രസ് സിപിഎമ്മുമായി പലസീറ്റിലും ധാരണയുണ്ടാക്കി. ചില സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് സിപിഎമ്മുമായി സഖ്യത്തിലാണ് സീറ്റ് പരസ്പരം സമ്മതിച്ച് വോട്ടുചെയ്യുക എന്ന അടവ് നയമാണ് ഇവര്‍ സ്വീകരിക്കുന്നത്. ബിജെപി ജയിക്കാന്‍ സാധ്യതയുള്ള വാര്‍ഡുകളില്‍ യുഡിഎഫ്-എല്‍ഡിഎഫ് വ്യത്യാസമില്ലാതെ സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: