മൂന്നാര്‍: മൂന്നാര്‍ പോലീസ് സ്റ്റേഷനില്‍ പാറാവ് ഡ്യൂട്ടി നോക്കിയിരുന്ന പോലീസുകാരന് മുങ്ങി. സാജു റ്റി.എം എന്ന പോലീസുകാരനാണ് മുങ്ങിയത്. സംഭവത്തെക്കുറിച്ച് രസഹ്യാന്വേഷണ വിഭാഗം പറയുന്നതിങ്ങനെ: എറണാകുളം ജില്ലയില്‍ നിന്നാണ് സാജുവിനെ നടപടികളുടെ പേരില്‍ മൂന്നാറിലേക്ക് സ്ഥലം മാറ്റിയത്. കഴിഞ്ഞ 1,2 തിയതികളില്‍ ഇയാളായിരുന്നു മൂന്നാര്‍ സ്റ്റേഷനില്‍ പാറാവ് ഡ്യൂട്ടി നിര്‍വ്വഹിച്ചിരുന്നത്. രണ്ടാം തിയതി രാത്രി പാറാവ് ബുക്കില്‍ താന്‍ കാലുവേദനയെത്തുടര്‍ന്ന് പോകുകയാണെന്ന് എഴുതി ഇയാള്‍ മുങ്ങുകയായിരുന്നു. പാറാവ് ബുക്കിലെ പേജുകളും ഇയാള്‍ കീറിമാറ്റി. സംഭവത്തെക്കുറിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എസ്.പിക്ക് റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ വിവാദ പോലീസുകാരനെതിരെ നടപടിയുണ്ടാകാനിടയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: