തിരുവനന്തപുരം: ശാശ്വതീകാനന്ദയുടെ മരണത്തില്‍ സ്വാമി സൂക്ഷ്മാനന്ദയ്ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി ശ്രീനാരായണ ധര്‍മവേദി ജനറല്‍ സെക്രട്ടറി ബിജു രമേശ് ആരോപിച്ചു. കൊലപാതകത്തിന് സാഹചര്യം ഒരുക്കിയത് സൂക്ഷ്മാനന്ദയാണെന്നാണ് സംശയമെന്നും ബിജു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സ്വാമി ശാശ്വതീകാനന്ദ മരിച്ചാല്‍ സൂക്ഷ്മാനന്ദയെ ശിവഗിരി മഠാധിപതി ആക്കാമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഉറപ്പു നല്‍കിയിരുന്നുവെന്നും ബിജു പറഞ്ഞു. സ്ഥിരമായി ട്രെയിനില്‍ സഞ്ചരിക്കുമായിരുന്ന ശാശ്വതീകാനന്ദയെ നിര്‍ബന്ധിച്ച് കാറില്‍ കൊണ്ടുപോയതിന് പിന്നില്‍ സൂക്ഷ്മാനന്ദയാണെന്നും ബിജു പറഞ്ഞു.
സ്വാമി സൂക്ഷ്മാനന്ദയ്ക്കു കൊലപാതകത്തില്‍ പങ്കുണ്ട്. ശാശ്വതികാനന്ദ മരണപ്പെടുന്ന സമയത്ത് ഇവര്‍ തമ്മില്‍ അകല്‍ച്ചയിലായിരുന്നു. ശാശ്വതികാനന്ദയുടെ പേരില്‍ മഠത്തിലേക്കു വന്ന പണവും ഭൂമിയുമെല്ലാം തട്ടിയെടുത്തവരും സംശയത്തിന്റെ നിഴലിലാണ്. പത്തു വര്‍ഷത്തോളം െ്രെകംബ്രാഞ്ച് ഫ്രീസറില്‍ വച്ച അന്വേഷണമാണ് ഒടുവില്‍ എഴുതിത്തള്ളിയത്. മാറിവന്ന സര്‍ക്കാരുകളുടെ മേല്‍ അത്രയും സമ്മര്‍ദം ഉണ്ടായിരുന്നു.
സ്വാമി ശാശ്വതീകാനന്ദ അറിഞ്ഞുകൊണ്ട് സമാധിയായി എന്ന നിലപാടിലായിരുന്നു. സ്വാമി സൂക്ഷ്മാനന്ദയുടേത്. സ്വാമി സമാധിയാകാന്‍ നേരിട്ട് പോയി എന്നാണ് തനിക്ക് ബോധ്യമുള്ളതെന്നും അതില്‍ വിശ്വസിക്കുന്നതായും സ്വാമി സൂക്ഷ്മാനന്ദ പറഞ്ഞിരുന്നു.
കുളിക്കടവിലേക്കാണ് പോകുന്നതെങ്കില്‍ താനും കൂടെ പോകുമായിരുന്നുവെന്നും താനും ശാശ്വതികാനന്ദ ബാത്ത്റൂമില്‍ കുളിക്കാന്‍ പോകുന്നു എന്നാണ് കരുതിയതെന്നും റിപ്പോര്‍ട്ടറോട് സൂക്ഷ്മാനന്ദ പറഞ്ഞിരുന്നു. സാധാരണ ഗതിയില്‍ അങ്ങനെ പോകാറില്ലെന്നും സ്വാമി സൂക്ഷ്മാനന്ദ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: