മുക്കം: മലയോര മേഖല യില്‍ കനത്ത പോളിങ്.33 ഡിവിഷനുള്പ്പെട്ട മുക്കം മുനിസിപ്പാലിറ്റിയില്‍ 84.75 ശതമാനം പോളിങ് രേഖപ്പെ ടുത്തിയതായി ഉദ്ധ്യോഗസ്ഥര്‍ അറിയിച്ചു.18 വാര്‍ഡുകള്‍ ഉള്‍പ്പെട്ട കാരശ്ശേരി പഞ്ചായ ത്തില്‍ 87 ശതമാനമാണ് പോ ളിങ്. 16 വാര്‍ഡുകള്‍ ഉള്‍പ്പെട്ട കൊടിയത്തൂര്‍ പഞ്ചായത്തില്‍ 79 ശതമാനം പോളിങ് നടന്നു.
മുക്കം മുനിസിപ്പാലി റ്റിയില്‍ ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രം തകരാറിലാ യത് വോട്ടര്‍മാര്‍ക്ക് ആശങ്കയി ലാക്കി. 20-ാം ഡിവിഷന് പുല്പ്പറമ്പിലും 12 ാം ഡിവി ഷന് അഗസ്ത്യന്‍മുഴിയിലും ഒരു മണിക്കൂറിനടുത്ത് വോട്ടി ങ് മെഷീന് പണിമുട ക്കി. കാരശ്ശേരിയില്‍ 8ാം വാര്‍ഡ് അളളിയിലും കൊടിയത്തൂര്‍ 12 ാം ചെറുവാടിയിലും വോട്ടി ങ് മെഷീന് അല്പനേരം പ്രവര്‍ത്തനക്ഷമമല്ലാതായി.
മുക്കം മുനിസിപ്പാലി റ്റിയില്‍ 7ാം ഡിവിഷന് കാഞ്ഞിരമുഴിയിലും 11ാം ഡിവിഷന് നെടുമങ്ങാടുമാണ് കൂടുതല്‍ പോളിങ്. രണ്ടിടങ്ങ ളിലും 91.77 ശതമാനമാണ് പോളിങ്.14ാം ഡിവിഷന് മുക്കത്താണ് കുറഞ്ഞ പോളി ങ് 74.18.മിക്ക പോളിങ് ബൂത്തുകളില്‍ രാവിലെ 7 മണി മുതല്‍ 10 മണി വരെ മന്ദഗതിയിലായിരുന്നു പോളിങ്.പിന്നീട് ഉച്ച വരെ വന്‍ തിരക്ക് അനുഭവപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: