സംഗീത് രവീന്ദ്രന്
ഇടുക്കി: രണ്ടിന് നടക്കുന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി ഇടുക്കി ജില്ലയില്‍ വന്‍ മുന്നേറ്റം നടത്തുമെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. തൊടുപുഴ നഗരസഭയില്‍ എട്ട് സീറ്റ് വരെ ബിജെപിക്ക് ലഭിക്കുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിലെ പ്രാദേശിക ഘടകങ്ങള്‍ ജില്ല ഘടകത്തിലേക്ക് നല്‍കിയിരിക്കുന്ന വിവരം. എസ്എന്‍ഡിപിയുമായുള്ള അടുപ്പത്തില്‍ ബിജെപിയുടെ സീറ്റുകള്‍ പത്തിന് മുകളിലേക്ക് പോകാനും ഇടയുണ്ട്. ഇടമലക്കുടിയില്‍ അഞ്ച് സീറ്റിന് മുകളില്‍ കിട്ടുമെന്നാണ് കരുതുന്നത്. വണ്ടന്മേട് പഞ്ചായത്തിലും മുന്നണികള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ബിജെപിക്ക് കഴിയും. ബിജെപി ഇവിടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായാലും അത്ഭുതപ്പെടാനില്ലെന്നാണ് ജില്ല സ്പെഷ്യല്‍ ബ്രാഞ്ച് വിലയിരുത്തുന്നത്. ജില്ലയിലെ മിക്ക പഞ്ചായത്തിലും ഒന്നിലധികം സീറ്റുകള്‍ ബിജെപിക്ക് ലഭിക്കും. ബിജെപി മുന്നേറ്റം നടത്തുന്ന സ്ഥലങ്ങളിലെല്ലാം മൂന്നാമത് എത്തുന്നത് ഇടതുപക്ഷമാകുമെന്നാണ് കണക്കുകൂട്ടല്‍. കോണ്‍ഗ്രസിന് ഗുരുതരമായ ഇടര്‍ച്ച ഒരു മേഖലയിലും ഉണ്ടാകില്ലെന്നും വിവരമുണ്ട്. മൂന്നാര്‍ പഞ്ചായത്തില്‍ അഞ്ച് വാര്‍ഡുകള്‍ പെമ്പിളൈ ഒരു മൈക്ക് ലഭിക്കാനിടയുണ്ട്. ഒരു ബ്ലോക്ക് പഞ്ചായത്തിലും പെമ്പിളൈ ഒരുമൈ വിജയിച്ചേക്കാം. മൂന്നാര്‍, മറയൂര്‍, ദേവികുളം ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളില്‍ പണം എറിഞ്ഞ് തമിഴ്നാട് ലോബി പ്രവര്‍ത്തിച്ചിരുന്നു. ഐഎഡിഎംകെയുടെ മന്ത്രിമാരും എം.പി മാരുമാണ് തമിഴ്വോട്ടര്‍മാരെ സ്വാധീനിക്കാന്‍ തമ്പടിച്ചിരുന്നത്. തമിഴ് സ്വാധീന മേഖലകളില്‍ നിന്നും ജനപ്രതിനിധികളെ വിജയിപ്പിച്ചെടുത്ത് ഇടുക്കി ജില്ലയില്‍ വേരുറപ്പിക്കുക എന്ന തന്ത്രമാണ് തമിഴ്നാട്ടിലെ ഭരണമുന്നണിക്കാര്‍ നടത്തുന്നതെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ കണ്ടെത്തല്‍. സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് പൂര്‍ണമായും ശരിയല്ലെന്ന് ബിജെപി ഇടുക്കി ജില്ല ജനറല്‍ സെക്രട്ടറി ബിനു ജെ കൈമള്‍ പറഞ്ഞു. തൊടുപുഴ നഗരസഭയില്‍ ഉള്‍പ്പെടെ നിരവധിയിടങ്ങള്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയോ പഞ്ചായത്ത് തലങ്ങളില്‍ ഭരണം പിടിക്കുന്ന സ്ഥിതിയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മിക്ക പഞ്ചായത്തുകളിലും ഭരണം നിയന്ത്രിക്കുന്നതില്‍ ബിജെപിക്ക് മുഖ്യ റോള്‍ ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: