ശ്രീശങ്കരാചാര്യര്‍ ഭാരതത്തിലെ പരമോന്നതനായ വേദാന്തിയാണ്. അദ്ദേഹം ശിവന്റെ തന്നെ അവതാരം അത്രെ. നന്നേ ചെറുപ്പത്തില്‍ സന്യാസം സ്വീകരിച്ചു. അതിബുദ്ധിമാനായിരുന്ന അദ്ദേഹം ഈശ്വരന്റെ ശരിയായ സ്വഭാവം അറിഞ്ഞിരുന്നു.
നശിച്ചുകൊണ്ടിരിക്കുന്നതും ബുദ്ധമതപ്രവാഹത്തില് അമര്ന്നിരുന്നതുമായ ഹിന്ദുമതത്തിന് ഒരു പുനര്‍ജീവന്‍ കൊടുത്തു. അദ്ദേഹമാണ് ഹിന്ദുമത തത്വശാസ്ത്രത്തെ ഉയര്‍ത്തിപ്പിടിച്ചത്.
ഉപനിഷത്തുകള്‍ക്കും ബ്രഹ്മസൂത്രത്തിനും ഭഗവദ്ഗീതയ്ക്കും ഭാഷ്യങ്ങള്‍ രചിച്ചു. 16-ാമത്തെ വയസ്സിനു മുന്‍പ് എല്ലാ ജ്ഞാനത്തിനും അധിപതിയായിക്കഴിഞ്ഞു. പണ്ഡിതന്മാരെയും വിദ്വാന്മാരെയും അദ്ദേഹം വാദപ്രതിവാദത്തില്‍ തോല്‍പ്പിച്ചു. ആദ്ധ്യാത്മിക ജീവിതത്തിലെ തുടക്കക്കാര്‍ക്കായി വിവേകചൂഡാമണി എന്ന പുസ്തകം എഴുതി.
ശ്രീശങ്കരന് ഏതാണ്ട് 108 പുരാണങ്ങളോളം എഴുതിയിട്ടുണ്ട്. ഭാരതാംബയുടെ പുത്രന്മാരില് ഏറ്റവും മഹാനായ ഋഷിയാണദ്ദേഹം. 32-ാമത്തെ വയസ്സില്‍ അദ്ദേഹം സമാധിയായി. ഇത്ര ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹം ഭാരതത്തെ ഉല്‍കൃഷ്ടമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: