കൊച്ചി: അമൃതഭാരതീ വിദ്യാപീഠത്തിന്റെ ഈ വര്‍ഷത്തെ പ്രബോധിനി, സന്ദീപനി, ഭാരതി പരീക്ഷകള്‍ ദീപാവലി ദിനമായ 10 ന് നടത്തും. എല്ലാ ജില്ലകളിലും കേരളത്തിനു പുറത്തുള്ള ദല്‍ഹിയിലും ദുബായിലുമായി 149 സെന്ററുകളിലായാണ് പരീക്ഷകള്‍ നടക്കുന്നത്.
പ്രബോധിനി, സന്ദീപനി എഴുത്തുപരീക്ഷകള്‍ രാവിലെ 10 മുതല്‍ 12 വരെയും വാചിക പരീക്ഷ അതിനുശേഷവുമാണ് നടത്തുന്നത്. ഭാരതി പരീക്ഷ ഒന്നാം പത്രം രാവിലെ 10 മണി മുതല്‍ 1 മണിവരെയും രണ്ടാം പത്രം ഉച്ചയ്ക്ക് 2 മുതല്‍ 5 വരെയുമാണ് നടക്കുക.
പരീക്ഷാര്‍ത്ഥികള്‍ക്കുള്ള പ്രവേശന പത്രങ്ങള്‍ ലഭിക്കാത്തവര്‍ അതത് കേന്ദ്രത്തിലെ പ്രേരകന്മാരെയോ ജില്ലാ സംയോജകന്മാരെയോ ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: