ആലപ്പുഴ: സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എളമരം കരീമിനെതിരെയുള്ള ചക്കിട്ടപ്പാറ ഖനനാനുമതി അഴിമതിക്കേസ് അട്ടിമറിച്ചതിന് സിപിഎം എന്തു പ്രതിഫലമാണ് വാഗ്ദാനം ചെയ്തിട്ടുള്ളതെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ജനങ്ങളോട് തുറന്നുപറയണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹകസമിതിയംഗം ശോഭാസുരേന്ദ്രന് ആവശ്യപ്പെട്ടു.
കേരളത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ കാലങ്ങളായി ഇടപാടുകള്‍ നടക്കുന്നുണ്ട്. ഇരുപാര്‍ട്ടികളിലെയും പ്രമുഖര്‍ പ്രതികളായ അഴിമതി കേസുകള്‍ ഒന്നുപോലും ശരിയായി നടക്കാത്തത് ഇക്കാരണത്താലാണ്. ഇരുമുന്നണികളെയും അഴിമതിക്കാരായ ചില നേതാക്കള്‍ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. എല്ലാ കേസുകളും ഇവര്‍ പരസ്പരം ഒത്തുതീര്‍പ്പിലെത്തിക്കുകയാണ്.
കള്ളപ്പണത്തിന്റെ ഇടപാടുണ്ടെന്ന് സംശയിക്കുന്ന എട്ടു രാഷ്ട്രീയ പ്രമുഖരെ നിരീക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ശോഭ പറഞ്ഞു. ഇതില്‍ എളമരം കരീമിനെ കൂടാതെ മുസ്ലീംലീഗ്, കോണ്‍ഗ്രസ് നേതാക്കളാണുള്ളത്.കോണ്‍ഗ്രസുകാരനായ മുന്‍കേന്ദ്രമന്ത്രി, ഇപ്പോഴത്തെയും മുന്‍പത്തെയും സംസ്ഥാന മന്ത്രിമാര്‍ എന്നിവര്‍ പട്ടികയില്‍ ഉണ്ടെന്നും ശോഭ സുരേന്ദ്രന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: