കാഞ്ഞങ്ങാട്: ഇരുമുന്നണികള്ക്കെന്ന പോലെ പോലീസിനും മുസ്ലീം ലീഗിനോട് പ്രീണന നയമാണെന്ന് ബിജെപി ആരോപിച്ചു. ഇന്നലെ കാഞ്ഞങ്ങാട് നഗരത്തില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിലാണ് മുസ്ലീം ലീഗിന് അധിക സമയം അനുവദിച്ചുകൊണ്ട് നേതൃത്വത്തെ പ്രീണിപ്പിച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശമായിരുന്ന ഇന്നലെ ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നഗരത്തില്‍ അവരുടെ പ്രചാരണത്തിന്റെ അവസാന നിമിഷങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ വൈകുന്നേരം 3 മുതല്‍ 5 വരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് സമയം അനുവദിച്ചിരുന്നത്. ഇതനുസരിച്ച് ബിജെപിക്ക് അനുവദിച്ച സമയം 4.30 മുതല്‍ 5 വരെയായിരുന്നു. എന്നാല്‍ അതിന് മുമ്പേ അനുവദിച്ച മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ സമയം കഴിഞ്ഞും നഗരത്തിലൂടെ കൊടിയും പിടിച്ച് ഇടം വലം പ്രകടനം നടത്തുകയായിരുന്നു.
ഇതിനെ ചോദ്യം ചെയ്ത ബിജെപി പ്രവര്‍ത്തകരോട് പോലീസ് കയര്‍ത്തുസംസാരിക്കുകയും പ്രചാരണം അവസാനിപ്പിച്ച് പോകാനും ആവശ്യപ്പെടുകയുമായിരുന്നു. ലീഗ് ഉള്‍പ്പെടുന്ന യുഡിഎഫിന് അനുവദിച്ച സമയം 4 മുതല്‍ 4.30 വരെയായിരുന്നു. സിപിഎമ്മിന് 3 മുതല്‍ 3.30 വരെയുമാണ് സമയം അനുവദിച്ചിരുന്നത്. എന്നാല്‍ സമയം കഴിഞ്ഞും ബിജെപിക്ക് അനുവദിച്ച സമയത്ത് പ്രകോപനപരമായി മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ബൈക്ക് റാലി നടത്തുകയായിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിന് സ്ഥലത്ത് ഡിവൈഎസ്പി ഉള്‍പ്പടെയുള്ള പോലീസ് അധീകാരികള്‍ ഉണ്ടായിരുന്നെങ്കിലും കാഴ്ചക്കാരായി നോക്കി നല്‍ക്കുക മാത്രമായിരുന്നെന്ന് ബിജെപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: