കാസര്‍കോട്: ദേശീയ മാനബിന്ദൂക്കളെ ഇല്ലാതാക്കി കേരളത്തിലെ സാമൂഹികാന്തരീക്ഷത്തില്‍ വിളളലുണ്ടാക്കാനുളള സിപിഎം തന്ത്രം വിലപ്പോവില്ലന്ന് വിദ്യാഭാരതി കേരള സംസ്ഥാന സംഘടനാ സെക്രട്ടറി എ.സി.ഗോപിനാഥ് അഭിപ്രായപ്പെട്ടു. ഭാരതത്തെ ലോകം വിക്ഷീക്കുന്നു മുന്നേറ്റത്തെ അദ്ഭൂതത്തോടെയാണ് കാണൂന്നത്. കേരളം മാത്രം മാറി ചിന്തിക്കുന്നത് അപകടമാണ. ഇവിടത്തെ മാര്‍ക്സിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടികള്‍ എല്ലാവരേയും എക്കാലവും വിഡ്ഡീകളാക്കമെന്ന് കരുതേണ്ടതില്ല. യാഥാര്‍ത്ഥ്യം മനസിലാക്കി ദേശീയതയുടെ കാഹളം മുഴക്കി ഇന്ന് പല പ്രസ്ഥാനങ്ങളും നിരവധി നേതാക്കളും രംഗത്ത് വന്നത് ചിലരെ അലോസരപെടുത്തന്നുണ്ട്.
മാര്‍ക്സിസ്റ്റ് പാര്‍ട്ടി തൊഴിലാളി പാര്‍ട്ടിയെന്നായിരുന്നു അറിയപ്പെട്ടിരുന്നത് ഇന്ന് അത് പോയി പാര്‍ട്ടി തൊഴിലാളികളായി മാറിയിരിക്കുന്നു ശമ്പളത്തിനുവേണ്ടി പാര്‍ട്ടി പ്രവര്‍ത്തനം ഒരു പാര്‍ട്ടിയുടെ അധ:പതനം വെളിവാക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു ആര്‍എസ്എസ് പെരിയ മണ്ഡലം കുടാനത്ത് സംഘടിപ്പിച്ച കുടുംബയോഗത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ പത്മനാഭന് പുല്ലൂര്‍ പ്രീയേഷ്. ഗോവിന്ദന് കരുണാലയം, പി.ബാബു എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: