വണ്ടിപെരിയാര്‍: കുമളി എക്സൈസ് ചെക്ക്പോസ്റ്റില്‍ നിന്ന് കാല് കിലോ കഞ്ചാവ് പിടികൂടി. എറണാകുളം തേവര കേന്ദ്രീകരിച്ച് ചില്ലറ വില്‍പ്പന നടത്തുന്ന തമിഴ്നാട് ഉസിലംപെട്ടി സ്വദേശി രമേശ് കണ്ണനാണ് (33)പിടിയിലായത്. തമിഴ്നാട് കമ്പത്ത് നിന്നും വാങ്ങിച്ച് എറണാകുളത്തേയ് കൊണ്ടുപോകുകയായിരുന്ന കഞ്ചാവാണ് കുമളി എക്സൈസ് ചെക്ക് പോസ്റ്റില്‍ വച്ച് എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. 23 ചെറുപ്ലാസ്റ്റിക്ക് പായ്ക്കറ്റുകളാക്കി ഒളിപ്പിച്ച് വച്ച് ചെക്ക്പോസ്റ്റിന് മുന്നിലൂടെ നടന്ന് വരികയായിരുന്നു. 2500 രൂപയ്ക്ക് കമ്പത്ത് നിന്നും വാങ്ങിയതാണെന്നും, ഒരു പായ്ക്കറ്റ് എറണാകുളത്ത് എത്തിച്ചാല്‍ 1000 രൂപാ വരെ വിലയ്ക്ക് വില്ക്കുവാന് കഴിയുമെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. വണ്ടിപെരിയാര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ സുനില്‍രാജ് സി. കെ. പ്രിവന്റീവ് ഓഫീസര്‍മാരായ ഡൊമിനിക്ക,് ഹാപ്പിമോന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രാജ്കുമാര് ബി., രവി വി., അനീഷ് റ്റി. എ. ജോബി തോമസ്, സജീവ്കുമാര്‍ എം. ഡി , ബിനു ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് കേസ് പിടിച്ചത്. പ്രതിയെ നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: