കാഞ്ഞങ്ങാട്: വോട്ട് ചോദിച്ചു വരുന്നവരോട് പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ ആയമ്പാറ കാലിയടുക്കം പട്ടികവര്‍ഗ കോളനിക്കാര്‍ക്ക് ഒന്നേ ചോദിക്കാനുള്ളു പരിഹാരം കാണുമോ കോളനിയിലെ പ്രശ്നങ്ങള്‍ക്ക്. രാഷ്ട്രീയ പാര്‍ട്ടികളോട് പലതുണ്ട് ഇവര്‍ക്ക് ചോദിക്കാന്‍. വര്‍ഷങ്ങളായി പഞ്ചായത്ത് മാറി മാറി ഭരിച്ച ഇടതു വലതു മുന്നണികള്‍ വികസന കാര്യത്തില്‍ എന്തുചെയ്തുവെന്ന ചോദ്യത്തിന് സ്ഥാനാര്‍ത്ഥികള്‍ക്കും നേതാക്കള്‍ക്കും മറുപടിയില്ല. നൂറോളം കുടുംബങ്ങളാണ് കാലിയടുക്കം കോളനിയില്‍ താമസിക്കുന്നത്. എന്നാല്‍ ഇവക്കാര്‍ക്കും തങ്ങളുടെ കിടപ്പാടത്തിന് പട്ടയമില്ല. പട്ടയം ലഭിക്കുന്നതിന് മുഖ്യ മന്ത്രിക്കും റവന്യുവകുപ്പ് മന്ത്രിക്കും നിവേദനങ്ങള്‍ നല്‍കിയിരുന്നു. പഞ്ചായത്ത് അധികാരികളുടെ സമ്മര്‍ദമില്ലാത്തതാണ് പട്ടയം അനുവദിക്കുന്നതിനുള്ള കാലതാമസം. കുടിവെളളം രൂക്ഷമാണ്. 20062007 വര്‍ഷത്തില്‍ പട്ടികവര്‍ഗ വികസന വകുപ്പ് കോര്‍പ്പസ് ഫണ്ടില്‍ നിന്ന് കുടിവെള്ളത്തിനായി 32 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച ടാങ്കും പൈപ്പ് ലൈനും ഇതുവരെ കമ്മീഷന് ചെയ്തിട്ടില്ലെന്ന് ഊരുക്കൂട്ട വികസന സമിതി സെക്രട്ടറി എന്‍.രാജന് പറഞ്ഞു. ആയംകടവ് പുഴയില്‍ നിന്ന് വെള്ളം പമ്പ് ചെയ്താല്‍ കോളനിയിലെ കുടിവെള്ളത്തിന് ഒരു പരിധിവരെ പരിഹാരം കാണാന്‍ സാധിക്കും. എന്നാല്‍ ഇതിന് ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല. 45 വര്‍ഷം പഴക്കമുളള കോളനി റോഡ് ഇതുവരെ ടാറിംഗ് പ്രവര്‍ത്തികള്‍ നടത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് സമയത്ത് ഇരുമുന്നണികളും വന്ന് വാഗ്ദാനങ്ങള്‍ നടത്തുക മാത്രമാണ് ചെയ്യുന്നതെന്നും കോളനിവാസികള്‍ പറയുന്നു. കോളനിയില്‍ പൊതുശ്മശാനം വേണമെന്ന ആവശ്യവും നടപ്പിലാക്കാനുണ്ട്.
കുടിവെള്ളം, ആയുര്‍വേദ ഡിസ്പെന്‍സറി, ഓഡിറ്റോറിയം എന്നിവ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളായി കെട്ടിക്കിടക്കുന്നു. ഇവരുടെ പ്രശ്നങ്ങളില്‍ കാര്യമായി ഇടപെടുമെന്ന് വിശ്വാസമുള്ള രാഷ്ട്രീയ കക്ഷിക്കായിരിക്കും ഇത്തവത്തെ കോളിവാസികളുടെ സമ്മതിദാനം എന്നവര്‍ ഉറപ്പിച്ചുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: