കൊച്ചി: തൊഴില്‍ മന്ത്രി ഷിബു ബേബി ജോണിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് അനുകൂല തൊഴിലാളി സംഘടനയായ കേരളാ ഇലക്ട്രിസിറ്റി എംപ്ലോയിസ് കോണ്‍ഫെഡറേഷന്‍ (ഐഎന്‍ടിയുസി) രംഗത്ത്. കെഎസ്ഇബിയില്‍ നടത്തുന്ന ഹിതപരിശോധനയില്‍ ഐന്‍ടിയുസി വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ മന്ത്രി ഇടപെടുകയാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സജീവ് ജനാര്ദനന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വിവിധ വിഭാഗങ്ങളിലായി പ്രവര്‍ത്തിച്ചിരുന്ന കോണ്‍ഫെഡറേഷന്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുവാനും കേരളാ കോണ്‍ഫെഡറേഷന്‍ എന്ന പേരില്‍ ഒന്നിച്ചു മത്സരിക്കുവാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് അട്ടിമറിച്ച് സ്വതന്ത്ര സംഘടനയുടെ പേരില്‍ ഐഎന്‍ടിയുസി വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതിന് പിന്നില്‍ തൊഴില്‍ മന്ത്രിയുടെ ഇടപെടലാണെന്ന് നേതാക്കള്‍ പറഞ്ഞു. ഇതിന് വകുപ്പുമന്ത്രിയുടെ പിന്തുണയുണ്ടോയെന്ന ചോദ്യത്തിന് അറിയില്ലെന്നായിരുന്നു മറുപടി.
വൈദ്യുതി ബോര്‍ഡില്‍ ഇടത് ഭരണമാണ് നടക്കുന്നതെന്നും സംഘടന കുറ്റപ്പെടുത്തി. സിപിഎം അനുകൂല ഓഫീസര്‍ ഉന്നത സ്ഥാനങ്ങളില്‍ സംഘടനാ ഭാരവാഹികളെ നിയമിക്കുന്നു. ഇത്തരത്തിലുള്ളവരെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. ഇത് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും അന്വേഷിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: