കൊല്ലങ്കോട്: ചില രാഷ്ട്രീയക്കാരുടെയുംഏതാനും പ്രദേശവാസികളുടെയും സ്വാര്‍ത്ഥ താത്പര്യംമൂലം ആറോളംഎസ് സി എസ്ടി കോളിനിക്കാര്‍ക്ക് കുടിവെള്ളം കിട്ടാകനി. കൊല്ലങ്കോട് പഞ്ചായത്തിലെ നാലാംവാര്‍ഡ് ആണ്ടുകുളമ്പ്, നാല്സെന്റ് കോളനി, ഹരിജന്‍കോളനി, നായാടി കോളനി, തോട്ടങ്കര ലക്ഷംവീട് കോളനി, മണ്ണാര്‍കുണ്ട് ലക്ഷംവീട് കോളനി എന്നിവിടങ്ങളിലേക്ക് വര്‍ഷങ്ങളായി കുടിവെള്ളം ലഭിക്കുന്നില്ല. ഈപ്രദേശങ്ങളിലേക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനായി ലക്ഷങ്ങള്‍ ചെലവഴിച്ച് രണ്ട് കുഴല്‍കിണറുകള്‍ കുഴിച്ചിരുന്നു. ഇതിനിടെ മൂന്നാമത് ഒരു കുഴല്കിണര്കൂടെ കുഴിച്ചു. ആണ്ടുകുളമ്പ് കുടിവെള്ളപദ്ധതിക്കായി 10 ലക്ഷത്തോളം രൂപയാണ് ചെലവഴിച്ചിരുക്കുന്നു. എന്നാല്‍ ഇതിന്റെ ഒരു ഉപകാരവും പ്രദേശവാസികള്‍ക്ക് ലഭിച്ചില്ല. സിപിഎം ഭരിക്കുന്ന വാര്‍ഡാണ് നാലാംവാര്‍ഡ്. ലക്ഷകണക്കിന് രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോഴും അതിന്റെ ആനുകൂല്യങ്ങളൊന്നും അവര്‍ക്കു കിട്ടുന്നില്ല. വേനല്‍ക്കാലമായാല്‍ കുടിവെള്ളത്തിനായി കിലോമീറ്ററുകള്‍ പോകണം. എന്നാല്‍ കുടിവെള്ളം വിതരണം ചെയ്തിരുന്നതായാണ് ബന്ധപ്പെട്ട അധികൃതരുടെ മറുപടി. വെള്ളം വിതരണം ചെയ്യുന്നതിനുള്ള പമ്പും മോട്ടോറുകളും നന്നാക്കിയാല്‍ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുമെന്ന് നാട്ടുകാര്‍ പറയുന്നു.
മറ്റു ചിലവാര്ഡുകളിലാവട്ടെ പട്ടികജാതിപട്ടികവര്ഗ്ഗക്കാര്ക്കായി വീടു വയ്ക്കുന്നതിന് കണ്ടെത്തിയ സ്ഥലം വാങ്ങുന്നതിലും രാഷ്ട്രീയ നേതാക്കന്മാരും ചില പ്രദേശവാസികളും അഴിമതിയും നടത്തിയിട്ടുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: