ന്യൂദല്‍ഹി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുഖ്യ ആദായ നികുതി കമീഷണര്‍ അനില്‍ ഗോയലിനെതിരെ സി.ബി.ഐ അന്വേഷണം. ഗോയലിന്റെ ദല്‍ഹിയിലെയും മുംബൈയിലെയും വസതികളില്‍ അന്വേഷണ സംഘം റെയ്ഡ് നടത്തി.
30 കോടി രൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചതിന്റെ രേഖകള്‍ മുംബൈയിലെ വസതിയില്‍ നിന്ന് കണ്ടെത്തിയതായി സി.ബി.ഐ സംഘം അറിയിച്ചു.ആദായ നികുതി തട്ടിപ്പു നടത്താന്‍ പത്തു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസുമായി ബന്ധപ്പെട്ടു ആദായ നികുതി വകുപ്പ് പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ ഉള്‍പ്പെടെ അഞ്ചുപേരെ കഴിഞ്ഞദിവസം കോട്ടയത്ത് സിബിഐ പിടികൂടിയിരുന്നു.
ആദായ നികുതി വകുപ്പ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ ശൈലേന്ദ്ര മമ്മിടി, ആദായനികുതി ഓഫീസര്‍ ശരത്, കരാറുകാരനായ മാത്യു അലക്സ്, എം.കെ. കുരുവിള, ജോയ് തോമസ് എന്നിവരെയാണു സിബിഐ തിരുവനന്തപുരം യൂണിറ്റ് എസ്പിയുടെ നേതൃത്വത്തില്‍ പിടികൂടിയത്. ശൈലേന്ദ്ര മമ്മിടിയെയും ശരത്തിനെയും തിരുവനന്തപുരം സിബിഐ കോടതിയില്‍ ഹാജരാക്കി കൂടുതല്‍ തെളിവെടുപ്പിനായി 17 വരെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. മറ്റുള്ളവരെ ഇന്നു കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: