ആലപ്പുഴ: ആലപ്പുഴ നഗരസഭയില്‍ 40 വാര്‍ഡുകളില്‍ മത്സരിക്കുന്ന കോണ്‍ഗ്രസില്‍ എ ഗ്രൂപിനെ പാടെ വെട്ടിനിരത്തി ഐ വിഭാഗം ആധിപത്യം ഉറപ്പിച്ചു. കോണ്‍ഗ്രസിന്റെ 38 സ്ഥാനാര്‍ത്ഥികളും ഐ വിഭാഗമാണ്. ഇത്ര ദയനീയമായി തങ്ങളെ വെട്ടിയൊതുക്കിയിട്ടും കാര്യമായ പ്രതികരണം പോലും ഉയര്‍ത്താനാകാതെ നിരാശയിലാണ് എ വിഭാഗം.
പലയിടങ്ങളിലും എ ഗ്രൂപ്പുകാര്‍ റിബലുകളായി പത്രിക നല്‍കിയിട്ടുണ്ട്. ഇവര്‍ മത്സരരംഗത്ത് ഉറച്ചു നില്‍ക്കുമോയെന്ന് യാതൊരു വ്യക്തതയുമില്ല. വടംവലി മൂലം സ്ഥാനാര്‍ഥി ലിസ്റ്റ് അന്തിമമായില്ല. എ വിഭാഗത്തെ നിലംപരിശാക്കുന്ന തന്ത്രങ്ങളുമായി ഐ വിഭാഗം മുന്നേറിയപ്പോള്‍ എ വിഭാഗത്തിലെ പല നേതാക്കളും നാണംകെട്ട് കളംവിടുകയായിരുന്നു. 40ല്‍ 15 സീറ്റ് നല്‍കണമെന്നാണ് എ വിഭാഗം ചോദിച്ചത്. എന്നാല്‍ ഐ പക്ഷം അതും തള്ളിക്കളഞ്ഞു. അവസാനം 12 നല്‍കുമോയെന്നായി. അതും കിട്ടിയില്ല.
ഒടുവില്‍ നാണം കെട്ട് കിട്ടിയ രണ്ടില്‍ എ ഗ്രൂപ്പ് പ്രമുഖര്‍ സംതൃപ്തിയടഞ്ഞ് നാണംകെട്ടു. കഴിഞ്ഞകാലങ്ങളില്‍ ആലപ്പുഴ നഗരസഭയില്‍ നിര്‍ണായക സ്വധീനമുണ്ടായിരുന്ന എ ഗ്രൂപ്പിനെ ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ തുടച്ചുനീക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: