വേദിയിലെ പീഠത്തില്‍ പട്ടില്‍ പൊതിഞ്ഞ ചതുര്‍ബാഹു ദേവീ ബിംബം സ്ഥാപിക്കണം. തുടര്‍ന്ന് പൂജാസാമഗ്രികള്‍ വേദിയില്‍ നാലു ഭാഗത്തുമായി നിരത്തി വയ്ക്കുക. നവരാത്രി പൂജ ആരംഭിക്കുവാന്‍ ദേവിയോട് അനുവാദം ചോദിക്കുക. പൂജ മംഗളമായി പര്യവസാനിക്കണമേ എന്നു പ്രാര്‍ത്ഥിച്ചു ദേവീ പൂജ ആരംഭിക്കുക.
അര്‍ച്ചനകളും ധൂപദീപ നൈവേദ്യങ്ങളും നടത്തി ദേവിയെ പ്രീതയാക്കണം. സാത്വിക പൂജാക്രമ ത്തില്‍ അന്നമാണു നിവേദിക്കേണ്ടത്. ശാക്തേയ പൂജയാണെങ്കില് ബലി നല്‍കേണ്ടതാണ്. നവരാത്രി പൂജയിലെ പ്രധാന ചടങ്ങാണ് കുമാരീ പൂജ. ‘കുമാരികാ തു സാ പ്രോക്താ ദ്വിവര്ഷായാ ഭവേദിഹ’ എന്ന പ്രമാണമനുസരിച്ച് രണ്ടു വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടിയെ പൂജിക്കരുത്. മൃഷ്ടാന്നദാനത്തോടും വസ്ത്രാലങ്കാരാദി സല്ക്കാരത്തോടും കൂടി വേണം കുമാരിയെ പൂജിക്കാന്‍. ഇത്ര കുമാരികള് വേണമെന്നു നിര്‍ബന്ധമില്ല. ദിവസവും ഒരു കുമാരിയേയോ ഒന്നിലധികം കുമാരിമാരേയോ അല്ലെങ്കില്‍ പ്രഥമ മുതല്‍ അനുക്രമമായി ഒന്നു വീതം കൂട്ടി ഒന്ന് രണ്ട് എന്നിങ്ങനെ ഒന്പതുവരെയോ യുക്തം പോലെയാവാം, രോഗാതുര, അംഗഹീന, അംഗവൈകല്യമുള്ളവര്‍ തുടങ്ങിയ കുമാരിമാരെ പൂജിക്കരുത്.
കാര്യ സാധ്യത്തിന് ബ്രാഹ്മണ കന്യകയേയും വിജയത്തിന് ക്ഷത്രിയ കന്യകയേയും ലാഭത്തിന് വൈശ്യ ശൂദ്രകന്യകമാരേയും പൂജി ക്കാം. ബ്രാഹ്മണന് ദ്വിജകന്യകയേയും ക്ഷത്രിയന് ബ്രാഹ്മണക്ഷത്രിയ കന്യകമാരേയും വൈശ്യന് മൂന്ന് ജാതി കന്യകമാരേയും ശൂദ്രന് നാലു ജാതി കന്യകമാരേയും പൂജിക്കാവുന്നതാണ്. നവരാത്രി യുടെ ആദ്യ നാളായ പ്രതിപദത്തില് രണ്ടു വയസ്സായ ബാലികയെ കുമാരിയെന്ന പേരില്‍ പൂജിക്കണം. ഇതിലൂടെ ദാരിദ്രവും ദു:ഖവും ഇല്ലാതായി ആയുസ്സും ശക്തിയും ധനവുമുണ്ടാകും.
ദ്വിതീയയില്‍ മൂന്നു വയസ്സായ ബാലികയെ ത്രിമൂര്‍ത്തി നാമത്തില്‍ പൂജിച്ചാല്‍ ധര്മ്മാര്ത്ഥകാമമോക്ഷങ്ങളും ആയുരാരോഗ്യ സന്താന സൗഭാഗ്യവും ലഭിക്കും. തൃതീയനാളില് നാലു വയസ്സുള്ള ബാലികയെ കല്യാണി നാമത്തില്‍ പൂജിച്ചാല്‍ വിദ്യാധനം, വിജയം, സുഖം, രാജ്യലാഭം എന്നിവ ഫലം. ചതുര്‍ത്ഥി നാളില്‍ 5 വയസ്സുള്ള ബാലികയെ രോഹിണി നാമത്തില്‍ പൂജിച്ചാല്‍ രോഗശാന്തിയും പഞ്ചമിയില്‍ ആറു വയസ്സായ കന്യകയെ കാളികാനാമത്തില് പൂജിച്ചാല്‍ ശത്രുനാശവും ഷഷ്ഠിനാളില്‍ 7 വയസ്സുള്ള കന്യകയെ ചണ്ഡികാ നാമത്തില്‍ പൂജിച്ചാല്‍ ഐശ്വര്യവും ഫലം. സപ്തമിനാളില് 8 വയസ്സുകാരിയെ ശാംഭവീനാമത്തില് പൂജിച്ചാല്‍ ജീവിത വിജയവും, ദാരിദ്ര്യ നാശവും യുദ്ധ വിജയും ലഭിക്കും.
ഫോണ്‍ : 9847335299
പ്രതികരിക്കാൻ ഇവിടെ എഴുതുക: