കൊച്ചി: സ്വാമി ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് സിബിഐ അന്വേഷണം ഉണ്ടാകാന്‍ തീരെ സാധ്യതയില്ല. ഒന്ന് ആരോപണങ്ങള്‍ എല്ലാം അന്വേഷിച്ച് തള്ളിയതാണ്, ഹാജരാക്കാന്‍ പുതുതായി ഒരു തെളിവുമില്ല. രണ്ട് അന്വേഷണം ഏറ്റെടുക്കാന്‍ സിബിഐക്ക് സാങ്കേതികവും നിയമപരവുമായ തടസ്സങ്ങളും ഉണ്ട്. ഹൈക്കോടതിയോ കേന്ദ്ര സര്‍ക്കാരോ ഇടപെട്ടാല്‍ മാത്രമേ ഇനി സിബിഐ അന്വേഷണം നടക്കൂവെന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം. ഇപ്പോള്‍ നടന്നിട്ടുള്ള അന്വേഷണം തൃപ്തികരമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ തന്നെ ഹൈക്കോടതിയേയോ കേന്ദ്ര സര്‍ക്കാരിനെയോ തെളിവുസഹിതം ബോധ്യപ്പെടുത്തണം.
സ്വാമി ശാശ്വതീകാനന്ദയുടെ കുടുംബത്തിനോ ആരോപണമുന്നയിച്ചവര്ക്കോ ഇത് കോടതിയെ ബോധ്യപ്പെടുത്തി അനുകൂല വിധി സമ്പാദിക്കാം. എന്നാല്‍ ആരോപണമുയര്‍ന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മറ്റു തെളിവുകളൊന്നും പുറത്തുവിടാനവര്ക്കായിട്ടില്ല. ഇപ്പോള്‍ ആരോപണമുന്നയിക്കുന്ന സിപിഎം ഭരിച്ചിരുന്ന കാലഘട്ടത്തിലാണ് ക്രൈബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.വെള്ളാപ്പള്ളിക്കെതിരെ രാഷ്ട്രീയതാത്പര്യം മുന്‍ നിര്‍ത്തി ആരോപണം ഉന്നയിക്കുന്നതിനപ്പുറം ഗൗരവമായ അന്വേഷണം സിപിഎമ്മും ആഗ്രഹിക്കുന്നില്ല. സ്വാമി ശാശ്വതീകാനന്ദയുടെ കാലത്ത്് ശിവഗിരിയില്‍ നടന്ന വലിയ ക്രമക്കേടുകള്‍ക്കു പിന്നില്‍ സിപിഎം-പിഡിപി നേതൃത്വമായിരുന്നു.
സിബിഐ അന്വേഷണം വന്നാല്‍ ഇക്കാര്യങ്ങളും പുറത്തുവരും. പിഡിപി നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് തനിക്ക് ഭീഷണിയുണ്ടെന്ന് സ്വാമി പലരോടും പറഞ്ഞിരുന്നതായി പിന്നീട് വെളിപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ അന്വേഷിക്കേണ്ടെന്ന നിലപാടിലായിരുന്നു അന്നത്തെ ഇടതുസര്‍ക്കാര്‍.
ഈ സാഹചര്യത്തില്‍ ക്രൈംബ്രാഞ്ചിനോട് പുനരന്വേഷണത്തിന് നിര്‍ദ്ദേശം നല്കി തടിയൂരാനാണ് സര്‍ക്കാര്‍ നീക്കം. അന്വേഷണം നടക്കേണ്ടത്്് ജസ്റ്റിസ്്് ഭാസ്കരന് നമ്പ്യാര്‍ കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. അതിനാകട്ടെ സര്‍ക്കാരിനും സിപിഎമ്മിനും താത്പര്യവുമില്ല. കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടന്നാല്‍ പ്രതിസ്ഥാനത്താവുക സിപിഎം,പിഡിപി,കോണ്‍ഗ്രസ് നേതൃത്വങ്ങളാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: