ആലപ്പുഴ: ജന്മഭൂമിയുടെ വൈജ്ഞാനിക ഗ്രന്ഥമായ സ്മാര്‍ട്ട് അറ്റ് സ്കൂളിന്റെ ജില്ലാതല പ്രകാശനം അമ്പലപ്പുഴ മറിയ മോണ്ടിസോറി സ്കൂളില്‍ നടന്നു. സാംസ്കാരിക നായകനും സാഹിത്യകാരനുമായ ഡോ. അമ്പലപ്പുഴ ഗോപകുമാര്‍, മറിയ മോണ്ടിസോറി സ്കൂള്‍ പ്രിന്‍സിപ്പല്‍ പി.വി. സക്കറിയയ്ക്കു നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്.
സ്കൂള്‍ മാനേജര്‍ ടി.കെ. ഹരികുമാര്‍, വൈസ് പ്രിന്‍സിപ്പല്‍ ടി.എസ്. വിജയശ്രീ, ഗ്രന്ഥകര്‍ത്താവ് വി. രാധാകൃഷ്ണന്, ജന്മഭൂമി ന്യൂസ് എഡിറ്റര്‍ ആര്. അജയകുമാര്‍, ജില്ലാ ലേഖകന്‍ പി. ശിവപ്രസാദ്, ലേഖകന്‍ ജി. ഗോപകുമാര്‍, ഫീല്‍ഡ് ഓര്‍ഗനൈസര്‍ എ.എം. ജോജിമോന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: