എലപ്പുള്ളി: കഴിഞ്ഞതവണ നറുക്കെടുപ്പിലെ ഭാഗ്യത്തില്‍ ഭരണം നിലനിര്‍ത്തിയ എലപ്പുള്ളിയില്‍ ഇക്കുറി സിപിഎം പതറുന്നു. ഒരു സീറ്റൊഴികെയുള്ള മുഴുവന്‍ സീറ്റിലും പുതുമുഖങ്ങളെ ഇറക്കി പരീക്ഷണം നടത്തുകയാണ് അവര്‍. മുഴുവന്‍ സീറ്റിലും പുതുമുഖങ്ങളെ ഇറക്കി ബിജെപി മല്സരത്തിനൊരുങ്ങുന്നതില് വിറളിപൂണ്ടിരിക്കുകയാണ് എല്‍ഡിഎഫും യുഡിഎഫും. നിലവിലെ അഞ്ചുപേരെ മാത്രം നിലനിര്‍ത്തിയാണു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക തയാറാക്കിയത്.
ബിഎംഎസ് നേതാവ് രാജനെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ബിജെപി ഉയര്‍ത്തിക്കാട്ടുന്നു. വിധിയെഴുതുമ്പോള്‍ ടോസില്ലാതെയുള്ളൊരു ഭാഗ്യപരീക്ഷണത്തിനാണ് ഇക്കുറി മുന്നണികളൊരുങ്ങുന്നത്. ബിജെപിയും സിപിഎമ്മും കഴിഞ്ഞദിവസം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
ബിജെപി സ്ഥാനാര്‍ത്ഥികള്‍: 1. ഉണ്ണിക്കൃഷ്ണന്, 2. പുഷ്പലത, 3.കെ.ബി. ലത, 4. ലളിത, 5. രാജന് , 6. എം.മഹേഷ് , 7. പ്രതാപസിംഹന് , 8. സുനിത , 9.ശെല്‍വരാജ്, 10. സജിത, 11. കെ.ശിവദാസ്, 12. രാജീവ്, 14. മോഹനന്, 15. നാച്ചിയപ്പന്‍, 17. ജി.രജിത, 18. സി. മുരുകന്, 19. പ്രീതി, 20. സൗമ്യ, 21. സതി. 22. സന്തോഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: