കൊച്ചി: മുംബൈ സ്വദേശിയായ എന്‍ജിനീയറുടെ ചെക്ക് മോഷ്ടിച്ച് ബാങ്കില്‍നിന്നും 2.35 ലക്ഷം രൂപ തട്ടിയെടുത്തകേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിലായി. കണ്ണൂര്‍ സ്വദേശിനി ജ്യോതിസ് നിര്‍മ്മല്‍ (30), തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി സായികൃഷ്ണന്‍ (25) എന്നിവരെയാണ് കടവന്ത്ര പോലീസ് അറസ്റ്റുചെയ്തത്. ഈ കേസില്‍ ഇവരുടെ കൂട്ടാളിയായ ആലപ്പുഴ പെരുമ്പളം മുക്കണ്ണം ചിറയില്‍ എം. രഞ്ജിതി (37)നെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ബാങ്ക് ഓഫ് ബറോഡ കടവന്ത്ര ശാഖയില്‍ നിന്നുമാണ് പണം തട്ടിയത്. കൊച്ചി റിഫൈനറിയില്‍ നിര്‍മാണകരാര്‍ ഏറ്റെടുത്തിരുന്ന മുംബൈ സ്വദേശി അരുണ്കപൂര് രഞ്ജിത്തിന്റെ ടാക്സികാറിലാണ് ഒരു മാസത്തോളം യാത്രചെയ്തിരുന്നത്.
ഈ സമയത്താണ് രഞ്ജിത് ചെക്ക്ബുക്ക് അടിച്ചുമാറ്റിയത്. കടവന്ത്രയിലെ ബാങ്ക് ഓഫ് ബറോഡയില്‍ അക്കൗണ്ട്തുടങ്ങാന് അരുണ്‍ കപൂറിനെ പരിചയപ്പെടുത്തിയതും രഞ്ജിത്തായിരുന്നു. രഞ്ജിത് കള്ളഒപ്പിട്ട ചെക്ക് മാറി പണം എടുത്തിട്ടത് ജ്യോതിസിന്റെ അക്കൗണ്ടിലേക്കാണ്. ജ്യോതിസിന്റെ തിരിച്ചറിയല്‍ കാര്‍ഡില്‍ കൃത്രിമം കാണിച്ച് ജമീല മുഹമ്മദ് എന്ന പേരിലാണ് അക്കൗണ്ട് എടുത്തത്.
മുസ്ലിം യുവതിയെന്ന് തോന്നിക്കുംവിധം തലയില്‍ തട്ടമിട്ടായിരുന്നു ജ്യോതിസും രഞ്ജിതും കൂടി ബാങ്കില്‍ എത്തി ചെക്ക് മാറിയത്.
സായികൃഷ്ണനാണ് ഇവര്‍ക്ക് കൃത്രിമ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച് നല്‍കിയത്. ജ്യോതിസിനെ ചോദ്യംചെയ്തതോടെയാണ് സായികൃഷ്ണനെകുറിച്ച് പോലീസിന് വിവരം ലഭിച്ചത്. ഇയാള്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ മുന്‍ എസ്എഫ്ഐ നേതാവാണ്.
രഞ്ജിത് നേരത്തെ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി 36 ലക്ഷത്തോളം രൂപ തട്ടിപ്പ് നടത്തിയിരുന്നു.
സിംഗപൂരിലേക്ക് ജോലി വാഗ്ദാനം ചെയ്താണ് ഇയാള്‍ 11 യുവാക്കളില്‍ നിന്നും 36 ലക്ഷം രൂപ തട്ടിയെടുത്തത്. ഈ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചത് ഇടതുമുന്നണിയിലെ ഒരു വനിതാ നേതാവായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ സായികൃഷ്ണനെയും ജ്യോതിസിനെയും റിമാന്റ് ചെയ്തു. കടവന്ത്ര എസ്ഐ പ്രജീഷ് ശശി, എഎസ്ഐ സന്തോഷ്, എം.വി. പൗലോസ്, സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: