പാലാ: നഗരസഭയില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ സിപിഎമ്മിനും സിപിഐക്കും പേടി. പാര്‍ട്ടിഅംഗങ്ങളെ സ്ഥാനാര്‍ത്ഥികളായി പോലും കിട്ടാനില്ലാത്തതിനാല്‍ ഇവിടെ പൊതുസമ്മതിയുള്ള സ്വതന്ത്രരെ തെരയുകയാണ് ഇരുപാര്‍ട്ടികളും. ഘടകക്ഷികളായ എന്‍സിപി, ജനതാദള്‍ കക്ഷികളുടെയും സ്ഥിതി വ്യത്യസ്ഥമല്ല. കഴിഞ്ഞതവണ രണ്ട് സീറ്റുകള്‍ വീതം ഇരുകക്ഷികളും മത്സരിച്ചെങ്കിലും ഈപ്രാവശ്യം ഓരോ സീറ്റ് മതിയെന്നാണ് അവരുടെ നിലപാട്. കഴിഞ്ഞ തവണ സിപിഎം 15, സിപിഐ 7, എന്‍സിപി 2, ജനതാദള്‍ 2 എന്നീ നിലകളിലായിരുന്നു സീറ്റ് വിഭജനം. ഈ തവണയും അങ്ങനെ തന്നെയാണ് തീരുമാനമെങ്കിലും ഒരു കക്ഷിയിലും മത്സരിക്കാന്‍ ആരും മുന്നോട്ടുവരാത്ത സാഹചര്യത്തിലാണ് പൊതുസ്വതന്ത്രരെ തെരയുന്നത്. അങ്ങനെയും സ്ഥാനാര്‍ത്ഥികളെ കിട്ടാത്ത വാര്‍ഡുകളില്‍ മത്സരരംഗത്തുള്ള സ്വതന്ത്രരെ പിന്തുയ്ക്കുക എന്ന നിലപാടിലാണിപ്പോള്‍ മുന്നണി നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: