നീലേശ്വരം: നീലേശ്വരം നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലും ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ തീരുമാനിച്ചു. ഇടത്-വലത് മുന്നണികളുടെ ദുര്‍ഭരണത്തില്‍ മനംമടുത്ത വോട്ടര്‍മാര്‍ ഇത്തവണ മാറി ചിന്തിക്കുമെന്ന് തന്നെയാണ് കരുതുന്നത്. സിപിഎം ശക്തി കേന്ദ്രമായിരുന്ന ചാത്തമത്ത് പോലും ഇപ്രാവശ്യം സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചു കഴിഞ്ഞു. ഐഎന്‍എല്‍ ഇടതു മുന്നണി വിട്ട് സ്വന്തമായി സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതോടെ സിപിഎം അങ്കലാപ്പിലായിരിക്കുകയാണ്. മുമ്പ് ഇല്ലാത്ത വിധം ബിജെപിക്കുണ്ടായിരിക്കുന്ന അനുകൂല സാഹചര്യം വോട്ടായി മാറ്റാന്‍ സാധിക്കുമെന്ന് തന്നെയാണ് പാര്‍ട്ടി കരുതുന്നത്. ഇന്നത്തോടെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് പൂര്ണ്ണരൂപമാകും. നിശ്ചയിച്ച പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ വാര്‍ഡ് ക്രമത്തില്‍- ടി.രാധാകൃഷ്ണന് (4), പി.വി.സുകുമാരന്‍ (10), ടി.ടി.സാഗര്‍ (13), പി.പി.നരേന്ദ്രബാബു (16), സാവിത്രി വട്ടപ്പൊയില്‍ (12), പി.രാജേഷ് (6).
പ്രതികരിക്കാൻ ഇവിടെ എഴുതുക: