ഓച്ചിറ: അഞ്ചാമത് അഖിലഭാരത കിളിപ്പാട്ട് ഭാഗവതസത്രം സ്വാഗതസംഘം രൂപീകരിച്ചു. ചിങ്ങോലി ശിവപ്ര’ാകരയോഗീശ്വരാശ്രമ മഠാധിപതി രമാദേവിയമ്മയുടെ സാന്നിധ്യത്തില്‍ ഓച്ചിറ ഓങ്കാരം സത്രത്തിലായിരുന്നു യോഗം. രമാദേവിയമ്മ, ഗുരുരത്നം ജ്ഞാനസപസ്വി, പാറുക്കുട്ടിയമ്മ, പ്രണവാനന്ദതീര്‍ത്ഥപാദര്‍, കാളിദാസഭട്ടതിരി, കൈവല്യാനന്ദസ്വാമി തുടങ്ങിയവരാണ് രക്ഷാധികാരികള്‍. മറ്റ് ഭാരവാഹികളായി ഓച്ചിറ അനിയന്‍സ് (ചെയര്മാന്), ഐക്കര ഗോപാലകൃഷ്ണന് (വൈസ് ചെയര്മാന്), പ്രവീണ്‍ശര്‍മ്മ (ജനറല്‍ കണ്‍വീനര്‍), പ്രൊഫ.ഇന്ദിരാദേവി, കൃഷ്ണദാസ് (ജോ.കണ്‍വീനര്‍മാര്‍), ചവറ സുധാകരന്, അടൂര്‍ ലാല്‍, പ്രസന്നന് (കോര്‍ഡിനേറ്റര്‍മാര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: