ബീജിംഗ്: ചൈനയിലെ കുന്മിങില് ഭാരതവും ചൈനയും സംയുക്ത ഭീകരവിരുദ്ധ സൈനികാഭ്യാസം ആരംഭിച്ചു. പത്ത് ദിവസമാണ് സൈനികാഭ്യാസം. ഇത് അഞ്ചാം തവണയാണ് ഇരു സൈന്യങ്ങളും സംയുക്തമായി സൈനികാഭ്യാസം നടത്തുന്നത്. വിജയകരമായ ഭീകരവിരുദ്ധ നടപടികളുടെ അനുഭവം ഇരു സൈന്യങ്ങളും പങ്കു വയ്ക്കും.
നാഗ റെജിമെന്റിലെ ട്രൂപ്പുകളെ ഭാരത സൈന്യം ആദ്യമായി രംഗത്തിറക്കി എന്ന പ്രത്യേകതയുമുണ്ട്. നാഗ റെജിമന്റെിലെ 175 ട്രൂപ്പുകളാണ് സൈനികാഭ്യാസത്തിനായി കുന്മിങിലെത്തിയത്.
2007ല്‍ തെക്ക് പടിഞ്ഞാറന്‍ ചൈനയിലെ യുനാന്‍ പ്രവിശ്യയിലായിരുന്നു ആദ്യ ഭാരത-ചൈന സംയുക്ത സൈനികാഭ്യാസം. പിന്നീട് 2008ല്‍ കര്‍ണാടകയിലെ ബല്‍ഗാമിലും 2013ല്‍ ചൈനിയലെ സിച്ചുവാനിലും 2014ല്‍ പൂനെയിലുമാണ് ഭാരതവും ചൈനയും സംയുക്ത സൈനികാഭ്യാസം സംഘടിപ്പിച്ചത്.
ഭീകരവിരുദ്ധ നടപടികളില്‍ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമാണ് സംയുക്ത സൈനികാഭ്യാസം. സൈനികാഭ്യാസത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള പരിപാടിയില്‍ ഭാരത അംബാസഡര്‍ അശോക്.കെ.കാന്ത, നിരീക്ഷക സംഘം തലവന്‍ ലഫ്റ്റനന്റ് ജനറല്‍ സുരീന്ദര്‍ സിംഗ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: