ആലപ്പുഴ: കൊച്ചിയിലെ ഫഌറ്റുകള്‍ കേന്ദ്രീകരിച്ച് അനാശാസ്യം ചിത്രീകരിച്ച് കോടികള്‍ തട്ടിയ കേസിന്റെ അന്വേഷണം അട്ടിമറിച്ചത് സിപിഎമ്മിലെ ഉന്നത നേതാവിന്റെ മകനെയും ചില പ്രമുഖരെയും സംരക്ഷിക്കാനെന്ന് ആക്ഷേപം.
സിപിഎമ്മിലെ വിഭാഗീയതയെ നയിക്കുന്ന മുതിര്‍ന്ന നേതാവിന്റെ മകനുമായി ഈ കേസിലെ പ്രധാന പ്രതി ആലപ്പുഴ പുന്നപ്ര പറവൂര്‍ പാണത്തുവീട്ടില് ജയചന്ദ്രന് അടുത്തബന്ധമാണുള്ളത്. സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെ ചുമതലകള്‍ വഹിച്ചിരുന്ന ജയചന്ദ്രന് സിപിഎം നേതാവിന്റെ വീട്ടിലെ പതിവ് സന്ദര്‍ശകനായിരുന്നു. പാര്‍ട്ടിയിലും കഴിഞ്ഞ ഇടതുസര്‍ക്കാരിലും ഇയാള്‍ പല കാര്യങ്ങളിലും അവിഹിതമായി ഇടപെട്ടിരുന്നു. കോണ്‍ഗ്രസ്- സിപിഎം നേതാക്കളുമായി രാഷ്ട്രീയത്തിന് അതീതമായി ബന്ധം പുലര്‍ത്തിയിരുന്ന ജയചന്ദ്രനെ തിരുവനന്തപുരത്തെ എംഎല്‍എ ഹോസ്റ്റലില്‍ നിന്നാണ് അനാശാസ്യ കേസില്‍ പോലീസ് അറസ്റ്റു ചെയ്തത്.
സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട് മുസ്ലീംലീഗില്‍ ചേക്കേറിയ മുന്യുവനേതാവും ജയചന്ദ്രനുമായി നിയമംലംഘിച്ച് വനയാത്ര നടത്തിയതും വിവാദമായിരുന്നു. സിപിഎമ്മിലായിരുന്നപ്പോള്‍ മുതിര്‍ന്ന നേതാവിന് വേണ്ടി ആലപ്പുഴ ജില്ലയില്‍ വിഭാഗീയതയ്ക്ക് നേതൃത്വം നല്കിയിരുന്നതും ഇപ്പോഴത്തെ ലീഗ് നേതാവായിരുന്നു. അനാശാസ്യം തട്ടിപ്പുകേസില്‍ പിടിയിലായ മറ്റൊരു പ്രതി സൂര്യ (ബിന്ധ്യതോമസ്)യും പുന്നപ്ര പറവൂര്‍ സ്വദേശിനിയാണ്.
കഴിഞ്ഞവര്‍ഷം ജൂലൈയില്‍ കൊച്ചിയിലെ ഫഌറ്റിലെ റെയ്ഡിനിടെയാണ് സൂര്യ, റുക്സാന ബി. ദാസ്, എന്നിവരെ പോലീസ് അറസ്റ്റുചെയ്തത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ജയചന്ദ്രനെ എംഎല്‍എ ഹോസ്റ്റലില്‍ നിന്നും സനിലന്, ജേക്കബ് തോമസ് എന്നിവരെ മറ്റു ഇടങ്ങളില്‍ നിന്നുമാണ് പിടികൂടിയത്. ഇതിനിടെതട്ടിപ്പിനിരയായ വെഞ്ഞാറമ്മൂട് സ്വദേശി രവീന്ദ്രന് ആത്മഹത്യ ചെയ്തു.
എന്നാല്‍ വര്‍ഷം കേസില്‍ കുറ്റപത്രം പോലും നല്‍കാതെ അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണ്. സമ്പന്നരെയും മറ്റും വശീകരിച്ച് ഫഌറ്റുകളിലെത്തിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി കോടികളുടെ തട്ടിപ്പാണ് ഈ സംഘം നടത്തിയത്. കേസിലെ പ്രധാന തെളിവുകള്‍ പലതും ഇതിനകം അപ്രത്യക്ഷമായിക്കഴിഞ്ഞു.
പ്രതികളുടെ നേതൃത്വത്തില്‍ നടന്ന റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെ കുറിച്ചും അന്വേഷണം നടന്നില്ല. ഭരണ- പ്രതിപക്ഷങ്ങളിലെ പ്രമുഖര്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ ഈ കേസും വിസ്മൃതിയിലേക്ക് നീങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: