വെഞ്ഞാറമൂട്:ഫാസ്റ്റ് പാസഞ്ചറും ടിപ്പറും കൂട്ടിയിടിച്ച് ടിപ്പര്‍ ലോറി ഡ്രൈവര്‍ തല്‍ക്ഷണം മരിച്ചു. ബസിലെ യാത്രക്കാരായ 26 പേര്‍ക്ക് പരിക്കേറ്റു.ടിപ്പര്‍ ഡ്രൈവര്‍ വെമ്പായം ചിറത്തലയ്ക്കല്‍ ഷജിലാ മന്‍സിലില്‍ ഷാഫി (31)യാണ് മരിച്ചത്. ഇന്നലെ രാവിലെ 8 മണിയോടെ എം.സി.റോഡില്‍ പിരപ്പന്‍കോടിനും വെഞ്ഞാറമൂടിനും ഇടയില്‍ തൈക്കാട് വളവിലാണ് അപകടം.ആര്യാനാട് ഡിപ്പോയില്‍നിന്നും ഗുരുവായൂരിലേക്ക് പോയ കെഎസ്ആര്‍ഡിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ്സും കീഴായിക്കോണത്തുനിന്നും മെറ്റല്‍ കയറ്റി വെമ്പായത്തേക്ക് പോയ ടിപ്പറുമാണ് അപകടത്തില്‍ പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ടിപ്പറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.നെടുമങ്ങാട് നിന്നും എത്തിയ ഫയര്‍ഫോഴ്സ് സംഘം മെറ്റല്‍ കട്ടര്‍ ഉപയോഗിച്ച് ടിപ്പറിന്റെയും ബസ്സിന്റെയും മുന്‍ഭാഗം അറുത്തുമാറ്റിയാണ് ടിപ്പറില്‍ നിന്ന് ഷാഫിയുടെ മൃതദേഹം പുറത്തെടുത്തത്. അതിനുശേഷമാണ് ബസ് ഡ്രൈവറെയും കുടുങ്ങിപോയ യാത്രക്കാരെയും രക്ഷിക്കാനായത്. ബസ്സിലെ ഡ്രൈവര്‍ ജോസ് വില്‍സണ്‍(50),കണ്ടക്ടര്‍ ജയന്തന്(42),കൊട്ടാരയ്ക്കര ക്രിസ്ത്യന്‍ കോളേജിലെ അദ്ധ്യാപകന് തിരുവല്ലം അഞ്ജലിയില്‍ ശരത്ത്(30),വിദ്യാര്‍ത്ഥി തിരുവനന്തപുരം മാമ്പള്ളി ലൈനില്‍ അമൃത(20),അടൂര്‍ എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അദ്ധ്യാപകന് പിടിപി നഗര്‍ നന്ദനത്തില്‍ ഗാഥ(39),കണ്ണമ്മൂല സ്വദേശികളായ സുഭാഷവര്ദ്ധന്്(50)സഹോദരന് ചിത്ര വര്ദ്ധന്(46), കേശവദാസപുരം സ്വദേശി സിന്ധുപ്രഭ(41),രാജേഷ് (38)പാറശാല സ്വദേശി,കുഞ്ഞമ്മ(58പന്തളം),ചിത്ര കെ.നായര്‍(45)തിരുവല്ലം),ചടയമംഗലം ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസര്‍ ശിശുപാലന് (53),ഗോകുലം മെഡിക്കല്‍കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥി സുലീഖ(23),സിന്ധു മണിക്കുട്ടന്(24)അമ്പലത്തറ),മുഹമ്മദ് സലിം(55)വട്ടിയൂര്‍ക്കാവ്,ബിജു.കെ.ജോസ്(38)പട്ടം,ബിനു(34)കരിങ്ങന്നൂര്‍,ഗ്രേസി(42)കടയ്ക്കല്‍,കാര്ത്തികേയന് (62)പേയാട്,രാജീവ്(45)ആറ്റിങ്ങല്‍,ഷാഫി(35)വെമ്പായം,സുനില്‍ ദാസ്(35)പട്ടം,വിനീത്(43)കടയ്ക്കല്‍), മല്ലിക(60), ഉഷ(45) രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട വെണ്മ ആംബുലന്‍സ് സര്‍വീസില്‍ ഡ്രൈവര്‍ ജലീല്‍(25),എന്നിവര്ക്കാണ്പരിക്ക്.പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍കോളേജ്,പിരപ്പന്‍കോട് സെന്റ് ജോണ്‍സ് ആശുപത്രി,ഗോകുലം മെഡിക്കല്‍കോളേജ് എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. ഷാഫിയുടെ മൃതദേഹം വൈകുന്നേരം നാല് മണിയോടെ വെമ്പായം കട്ടയ്ക്കാല്‍ ഖബറടി ജുമാ മസ്ജിത്ത് ഖബറിസ്ഥാനില്‍ സംസ്കരിച്ചു.ഭാര്യ:അന്‍സി, മകള്‍:സുബ്ഹാന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: