തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയില്‍ നടക്കുന്ന അഴിമതികളെക്കുറിച്ച് ബിജെ പി ഉന്നയിക്കുന്ന ആരോ പണങ്ങള് ശരിവെക്കും വിധ മുള്ള വെളിപ്പെടുത്ത ലുമായി സിപിഎം നേതാക്കള്‍. തളിപ്പ റമ്പില്‍ നടത്തിയ പത്രസമ്മേള നത്തിലാണ് നേതാക്കള്‍ ചില വസ്തുതകള്‍ തുറന്ന് പറഞ്ഞ ത്. മണല്‍ വില്പനയു മായി ബന്ധപ്പെട്ടതായിരുന്നു ഏറ്റ വും വലിയ അഴിമതി. ഇരു മുന്നണികളും തളിപ്പറമ്പ് നഗരസഭയിലെ അഴിമതിക്ക് കാരണക്കാരാണെന്നും ഇരു കൂട്ടരും ധാരണയിലാണ് കാര്യങ്ങള്‍ നീക്കുന്നതെന്നും ബി.ജെ.പി ആരോപിച്ചിരുന്നു.
കഴിഞ്ഞ ദിവസം സിപി എം നേതാക്കള്‍ നടത്തിയ പത്ര സമ്മേളനത്തില്‍ ഇരു മുന്നണിയിലെയും കക്ഷി കളുടെ കൗണ്‍സിലര്‍മാര്‍ അടങ്ങുന്ന മോണിറ്ററിങ് കമ്മിറ്റിയാണ് മണല്‍ വിതരണ ത്തിന്റെ ചുമതല വഹിക്കുന്ന ത് എന്നാണ് വെളിപ്പെടുത്തല്‍. സി.പി.എംന്റെ പ്രാദേശിക നേതാക്കളുടെ പേരിലാണ് മണല്‍ വില്പനയുടെ പണം ബാങ്കില്‍ നിക്ഷേപിച്ചത് എന്ന് കോണ്‍ഗ്രസ്സ് ആരോപിച്ചി രുന്നു. എന്നാല്‍ മോണിറ്ററിങ് കമ്മിറ്റിയുടെ പേരിലാണ് പണം നിക്ഷേപിച്ചിരുന്നത് എന്നും നേതാക്കള്‍ വെളിപ്പെടു ത്തി. കമ്മിറ്റിയുടെ ചെയര്മാന് പറശ്ശിനിക്കടിലെ സിപിഎം നേതാവും നഗരസഭ സ്റ്റാന്‍ ഡിങ് കമ്മിറ്റി ചെയര്‍മാനുമായ പി.എം.രാജപ്പന് മാസ്റ്ററാണ്. നഗരസഭയിലെ അഴിമതി യുടെ കാര്യത്തില്‍ ഇരു മുന്നണികളും തല്യഉത്തര വാദികളാണെന്ന് ആരോപിച്ച് ബി.ജെ.പി കഴിഞ്ഞ ദിവസം നഗരസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.
മാര്‍ച്ചില്‍ ഉന്നയിച്ച ആരോ പണങ്ങള് ശരിവെക്കുന്ന വെളിപ്പുടത്തലാണ് പത്രസ മ്മേളനത്തില്‍ പങ്കെടുത്ത ഏരിയ സെക്രട്ടറിയും മുന്‍ നഗരസഭ ചെയര്‍മാനുമായ വാടിരവിയും ജില്ലാ കമ്മിറ്റി അംഗമായ പി.വാസുദേവന്‍, പി.മുകുന്ദന്, നഗരസഭ വൈസ് ചെയര്മാന് കോമത്തി മുരളീധരന് എന്നിവര്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: