കാഞ്ഞങ്ങാട്: വിജയാ ബാങ്ക് കവര്‍ച്ചയ്ക്ക് പിന്നിലെ ബുദ്ധി പ്രമാദമായ രാജധാനി ജ്വല്ലറി കവര്‍ച്ചാ കേസിലെ പ്രതി അബ്ദുള്‍ ലത്തീഫിന്റേതെന്ന് പോലീസ്. ബളാല്‍ കല്ലഞ്ചിറ സ്വദേശിയായ അബ്ദുല്‍ ലത്തീഫ് നേരത്തെ കുടകിലായിരുന്നു താമസം. കാഞ്ഞങ്ങാട്ടെ രാജധാനി ജ്വല്ലറിയില്‍ നിന്ന് കവര്‍ച്ച ചെയ്ത സ്വര്‍ണ്ണാഭരണങ്ങളുടെ ഒരുഭാഗം പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കാഞ്ഞങ്ങാട് ശാഖയില്‍ ലത്തീഫ് അന്ന് പണയപ്പെടുത്തിയിരുന്നു. കേസില്‍ പിടിയിലായ ഇയാളുടെ മൊഴിയനുസരിച്ച് ബാങ്കില്‍ നിന്ന് ഈ സ്വര്‍ണ്ണ ഉരുപ്പടികള്‍ പോലീസ് കണ്ടെടുക്കുകയായിരുന്നു. ഇതുമൂലം ബാങ്കിന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. ഈ നഷ്ടം ഈടാക്കാന്‍ ഇയാള്‍ക്കെതിരെ ബാങ്ക് അധികൃതര്‍ കോടതിയെ സമീപിക്കുകയും ആവിക്കരയിലുള്ള വീടും പറമ്പും ജപ്തി ചെയ്യാന്‍ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. 2010 ഏപ്രില്‍ 15ന് വെള്ളിയാഴ്ച ഉച്ചയ്ക്കാണ് രാജധാനി ജ്വല്ലറിയില്‍ പട്ടാപ്പകല്‍ കവര്‍ച്ച നടന്നത്. 15 കിലോ സ്വര്‍ണ്ണാഭരണങ്ങളും ഏഴ് ലക്ഷം രൂപയുമാണ് അന്ന് മോഷണം പോയത്. എന്നാല്‍ ഇതില്‍ നിന്നും ഏഴര കിലോ സ്വര്‍ണ്ണം മാത്രമെ പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളു.
വിജയ ബാങ്ക് കവര്‍ച്ചയില്‍ പിടിയിലായ പ്രതികള്‍ക്ക് രാജധാനി ജ്വല്ലറി കവര്‍ച്ചയിലെ പങ്ക് പോലീസ് അന്വേഷണത്തിലാണ്. പ്രധാന പ്രതിയും ഏഴാം ക്ലാസുകാരനുമായ അബ്ദുള്‍ ലത്തീഫ് അതീവ ബുദ്ധിമാനാണെന്ന് പോലീസ് തുറന്ന് സമ്മതിക്കന്നു. ഇയാളുടെ മാസ്റ്റര്‍ ബ്രയിനാണ് ചെറുവത്തൂരീലെ കവര്‍ച്ചയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. കവര്‍ച്ച ചെയ്ത സ്വര്‍ണ്ണം മുഴുവനായും മറ്റു പ്രതികള്‍ ലത്തീഫിനെ ഏല്‍പ്പിച്ചത് സ്വര്‍ണ്ണം പിടിക്കപ്പെടാതിരിക്കാനുള്ള ബുദ്ധിപരമായ നീക്കമായിരുന്നു. പക്ഷെ അന്വേഷണ സംഘത്തിന്റെ തന്ത്രപരമായ നീക്കങ്ങളും ശാസ്ത്രീയമായ അന്വേഷണ മുറകളും ലത്തീഫിന്റെ കണക്കൂ കൂട്ടലുകള്‍ തെറ്റിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: