പാനൂര്‍: ദീര്‍ഘവീക്ഷണവും, ജനനന്മയുമുളള രാഷ്ട്രീയ നേതാവായിരുന്നു പിആറെന്ന് മന്ത്രി അടൂര്‍പ്രകാശ് പറഞ്ഞു. പാനൂരില്‍ പിആര്‍ ജന്മശതാബ്ദി ആഘോഷ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രി കെപി.മോഹനന് അധ്യക്ഷത വഹിച്ചു. ജനങ്ങളില്‍ നിന്നും വെളളവും, വളവും സ്വീകരിച്ച് വളര്‍ന്ന വടവൃക്ഷമായിരുന്നു പിആറെന്ന് ബിജെപി ദേശീയനിര്‍വ്വാഹക സമിതിഅംഗം പികെ.കൃഷ്ണദാസ് അനുസ്മരിച്ചു. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് മാതൃകയാവേണ്ട പാഠപുസ്തകമാണ് അദ്ദേഹം. രാഷ്ട്രീയ നേതാവാകാന്‍ ആര്‍ക്കും സാധിക്കും. എന്നാല്‍ ഒരു ജനനേതാവാകാന്‍ പ്രയാസമാണ്. അതിനാലാണ് പിആര്‍ ഇന്നും ഈ നാടിന്റെ ജ്വലിക്കുന്ന ഓര്‍മ്മയായി പരിലസിക്കുന്നതെന്നും പികെ.കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.എംഎല്‍എമാരായ ഇകെ.വിജയന്, സികെ.നാണു, ഐഎന്‍എല്‍ സംസ്ഥാന പ്രസിഡണ്ട് എസ്എ.പുതിയവളപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. കെപി.ചന്ദ്രന് സ്വാഗതവും, വികെ.കുഞ്ഞിരാമന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: